അജീഷ്


കപ്രസിദ്ധ ഗുണ്ടകളായ കരിവന്നൂർ സ്വദേശി മുരിങ്ങത്ത് വീട്ടിൽ സുധിൻ (28 വയസ്സ്,) കാട്ടൂർ കാരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടിൽ അജീഷ് (32 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തിയത്.
സുധിന് കൊടകര പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു അടിപിടി കേസും, 2024 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധ ശ്രമകേസും അടക്കം 3 ക്രിമിനൽ കേസിലെ പ്രതിയാണ്..
അജീഷിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2021 ൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസിലെ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2024 ൽ വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലെ പ്രതിയും സിപിഐ യുടെ പഴുവിൽ വെസ്റ്റ് ദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസ് തല്ലി തകർത്ത് മേശകളും കസേരകളും നശിപ്പിക്കുകയും 3 ലക്ഷം രൂപയുടെ നഷ്ടം വരുന്നതിനും പാർട്ടി ഓഫീസിൻെറ മേശയിലുണ്ടായിരുന്ന 80000 രൂപ എടുത്തു കൊണ്ടു പോയ കേസിലെ പ്രതിയും വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലെ പ്രതിയുമാണ്.

തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍ സി.എം. ക്ലീറ്റസ്, ദിനേശൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ വിജയകുമാർ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു..
കാട്ടൂർ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു ഇ ആർ, സിവിൽ പോലിസ് ഓഫിസർമാരായ ഫെബിൻ, രമ്യ എന്നിവര്‍ അജീഷിനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
B. കൃഷ്ണകുമാർ IPS തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 34 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി. 20 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുുമളള നടപടികൾ സ്വീകരിച്ചും 14 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന്‍ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

സുധിൻ

Leave a Reply

Your email address will not be published.