
പിതുക്കാട് :പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്നറിയപ്പെടുന്ന അനുരാജിനെയാണ് ( 27 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
അനുരാജിന് 2023 ൽ കാട്ടൂർ പോലിസ് സ്റ്റേഷൻ പരിധിയിലും 2017, 2022 വർഷങ്ങളിൽ പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് കടത്തിയ കേസിലും 2022 ൽ പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപടി കേസിലും 2021 ൽ കൊടകര പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു അടി പിടി കേസിലും 2024 ൽ പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ചാൾസ് ബഞ്ചമിൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും അടക്കം 16 ഓളം കേസിലെ പ്രതിയാണ്.
പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്ജ്ജുന് പാണ്ഡ്യന് IAS ആണ് അനുരാജിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥരായ രമേഷ്, അജിത്ത് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
B. കൃഷ്ണകുമാർ IPS തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 32 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി. 18 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 14 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply