മരിച്ചവരിൽ ഒരു കൊല്ലം സ്വദേശി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ ഒൻപത് പേർ ചികിത്സയിൽ

ജിദ്ദ​: പ്രവാസി സമൂഹത്തിന് നടുക്കം ഏൽപ്പിച്ച് ദക്ഷിണ സൗദിയിൽ റോഡപകടം. ദക്ഷിണ സൗദിയിൽ പ്രവർത്തിക്കുന്ന എ സി ഐ സി സർവിസ് കമ്പനിയുടെ മിനി ബസ്സിൽ ട്രെയ്‌ലർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വിവിധ രാജ്യക്കാരായ 15 തൊഴിലാളികൾക്കാണ് തൽക്ഷണം ജീവഹാനി സംഭവിച്ചത്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരാണ്.

കൊല്ലം കേരളപുരം സ്വദേശിയും ശശീന്ദ്ര ഭനത്തിൽ പ്രസാദ് – രാധ ദമ്പതികളുടെ മകനുമാണ് മരിച്ച വിഷ്‌ണു. ഇദ്ദേഹം അവിവാഹിതനാണ്​. വിഷ്ണു പ്രസാദ് പിള്ള (31) ആണ് ദുരന്തത്തിന് ഇരയായ മലയാളി. മൂന്ന് വർഷമായി എൻജിനിയർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു.

ഇതര സംസ്ഥാനക്കാരാണ് മരിച്ച മറ്റു ഇന്ത്യൻ തൊഴിലാളികൾ. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിങ്​ ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മുഅ്ത്തസിം റാസ, ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് ഇവർ.

മൂന്ന് നേപ്പാൾ സ്വദേശിൾ, മൂന്ന്​ ഘാന സ്വദേശികൾ എന്നിവരാണ് മരണപ്പെട്ട മറ്റു നാട്ടുകാർ​. എ സി ഐ സി കമ്പനി ജീവനക്കാരായ ഇവർ സഞ്ചരിച്ചിരുന്ന കമ്പനി വാഹത്തിലാണ് ട്രെയ്‌ലർ ചെന്നിടിച്ചത്. വാഹനത്തിൽ 26 പേരാണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവർ വ്യത്യസ്ത തോതിലുള്ള പരിക്കുകളോടെ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

ജിസാൻ അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്​ചയായിരുന്നു അത്യാഹിതം.

ജീസാന് സമീപമുള്ള ബെയ്​ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ.

ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ മനു പ്രസാദ് പിള്ള മരണപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ്.

Leave a Reply

Your email address will not be published.