മലപ്പുറം ജില്ലയെ ക്രിമിനല്‍ കാപ്പിറ്റലാക്കാന്‍ RSS – പിണറായി അജണ്ട!

മലപ്പുറം: ജില്ലയെ ക്രിമിനല്‍ കാപ്പിറ്റലാക്കാനുള്ള ആര്‍എസ്എസ് അജണ്ട പിണറായിയുടെ മൗനാനുവാദത്തോടെ ചില പോലീസുകാര്‍ നടപ്പിലാക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം..

സ്ത്രീപീഠകരായ പോലീസുകാര്‍ക്ക് മാമാപണിയെടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. കേരളത്തിലെ പോലീസിനെ സംഘ്പരിവാര്‍ വല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. മകളുടെയും തന്റേയും പേരിലുള്ള കേസില്‍ നിന്ന് തടിയൂരുന്നതിന് അര്‍.എസ്.എസ്സിന് വേണ്ടി പിണറായി വിജയന്‍ കേരളാ പോലീസിനെ തീറെഴിതിക്കൊടുത്തിരിക്കുന്നുവെന്നും അദ്ധേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, സംസ്ഥാന സമിതിയംഗം ഡോ. സി.എച്ച് അഷ്റഫ്, അഡ്വ സാദിഖ് നടുത്തൊടി, ഉസ്മാന്‍ കരുളായി, ഇര്‍ഷാദ് മൊറയൂര്‍, എന്നിവര്‍ സംസാരിച്ചു. കെസി സലാം, മുസ്തഫ പാമങ്ങാടന്‍, ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് വല്ലാഞ്ചിറ, മുഹമ്മദ് ബഷീര്‍, യൂസുഫ് എടവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.