രവി മേലൂർ
ഹൈക്കോടതി വിധിക്ക് പുല്ലുവില.
പ്ലാന്റേഷൻ കോർപ്പറേഷനും വനം വകുപ്പും തമ്മിലുള്ള പാട്ട കരാർ കഴിഞ്ഞിട്ടും, കരാർ പുതുക്കാത്ത റിസർവ് വനമായി കണക്കാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സ്ഥലമായ പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലത്ത് അനധികൃതമായി പൈനാപ്പിൾ കൃഷി ചെയ്യുന്നതിനെതിരെ പൊതുപ്രവർത്തകർ കൊടുത്ത പരാതിയിൽ മേൽ ബഹുമാനപ്പെട്ട ഹൈക്കോടതി ജൂലൈ രണ്ടുവരെ അൺ ഓതറൈസ്ഡ് പണികൾ നിർത്തിവയ്ക്കാൻ വിധിച്ചിട്ടും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരും, പ്ലാന്റേഷൻ കോർപ്പറേഷനും കരാറുകാരനും ചില ധാരണ പ്രകാരം പണികൾ തുടർന്നു കൊണ്ടിരിക്കുന്നു.
കോടതിവിധിക്ക് മുകളിലാണോ.. താഴെയാണോ... ഈ ഉദ്യോഗസ്ഥർ എന്ന് ജനങ്ങളിൽ സംശയം ഉളവാക്കുന്നു.
ഇതിനെക്കുറിച്ച് പരാതിക്കാരൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ… എന്തിനാണ് പണി നിർത്തിവയ്ക്കുന്നത് എന്നും, ട്രിബൂണലിന്റെ ലെറ്റർ വന്നിട്ടുണ്ട് എന്നും പറഞ്ഞു. കോടതി വിധിയിൽ ട്രിബൂണലിനു മറുപടി കൊടുക്കാതെ, പണി തുടരാൻ ട്രിബൂണലിന്റെ വിധിയുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ.
ചില ഉദ്യോഗസ്ഥർ പറയുന്നത് പണി തുടരാൻ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ഉണ്ടെന്നാണ്.
പണംകൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിക്കാർ പറയുന്നത്.

Leave a Reply