
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല സ്ഥിരം സമിതികൾ അധികാരം ദുർവിനിയോഗം ചെയുന്നതായ് ആക്ഷേപം.കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിന് കീഴിലുള്ള സ്ഥിരം സമിതികൾക്ക് ശുപാർശ നൽകാനുള്ള അധികാരം മാത്രമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും സെനറ്റ് യോഗത്തിലെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.ഇതിനെ തുടർന്ന് സ്ഥിരം സമിതികൾ ഇതിനകം എടുത്ത തീരുമാനങ്ങൾ നിയമ വിരുദ്ധമായിരിക്കുംമെന്നും ഇത് സർവകലാശാലയിൽ വൻ നിയമപ്രതിസന്ധിക്ക് വഴിതെളിയിക്കുമെന്നും വിദഗ്ധ അഭിപ്രായം.അതെ സമയം കാലിക്കററ് സർവ്വകലാശാലയ്ക്ക് നിലവിൽ 10 സ്ഥിരം സമിതികളാണുള്ളത്.ഇതിൽ സ്റ്റാഫ് ഓഫ്അഫിലിയേറ്റഡ്കോളേജസ് എന്ന സ്ഥിര സമിതിക്ക് അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനം പ്രമോഷൻ എന്നിവയിൽ തീരുമാനമെടുക്കാനുള്ള അധികാരം ഉത്തരവ് പ്രകാരം അനുവദിച്ചതായ് പറയുന്നു.മാത്രമല്ലഎന്നാൽ രണ്ടാമത്തെ സ്ഥിരം സമിതിയായഎക്സാമിനേഷൻ ആൻഡ്കോഴ്സ് ഓഫ് സ്റ്റഡീസ് എന്ന സ മിതിക്ക് ചില സവിശേഷ അധികാരങ്ങൾ മിനിറ്റിൽ രേഖപ്പെടുത്തിയതായും എന്നാൽ ഇത് ഉത്തരവായി ഇറങ്ങിയിട്ടില്ലെന്നും സെനറ്റിൽ നൽകിയ വിശദീകരത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ മറ്റ് സമിതികൾക്കൊന്നും തീരുമാനമെടുക്കാൻ അധികാരമില്ലെന്നും സിൻഡിക്കേറ്റിലേക്ക് ശുപാർശ ചെയ്യാൻ മാത്രമാണ് അധികാരമെന്നിരിക്കെ എടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമായേക്കും.ഇതിനെതുടർന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിന് കീഴിലുള്ള സ്ഥിരം സ മിതികൾക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്ന് സർവകലാശാലയു ടെ വെളിപ്പെടുത്തൽ.പരീക്ഷാസ്ഥിരം സമിതിയാണ് ഈ വെളിപ്പെടുത്തലിൽ കൂടുതൽ പ്രതിക്കൂട്ടിലാകുന്നത്.പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മേൽ ഭീമമായ പിഴ ചുമത്തൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ പരീക്ഷാ സ്ഥിരം സമിതി യാണ് നിലവിൽ തീരുമാനങ്ങൾ എടുക്കുന്നത്. ഓരോ യോഗത്തിലും നൂറിലധികം അജണ്ടകളിൽ ഇ ത്തരത്തിൽ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും ഇവയൊന്നും സിൻഡിക്കേറ്റിന്റെ അന്തിമ പരിഗണനയ്ക്ക് എത്താറില്ല. ഈ സമിതിക്ക് ഇതിന് അധികാരമില്ലെന്ന സർവകലാശാലാ രേഖ പുറത്തുവന്നതോടെ, ഇതുവരെ എടുത്ത തീരുമാനങ്ങളും നടപ്പിലാക്കിയ പിഴശിക്ഷകളും നിയമപരമായി ചോദ്യം ചെയ്യപ്പെടും.സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാലയിൽ നിരന്തരം ഇടപെടുന്നതിനുള്ള ഒരു സംവിധാനം മാത്രമായി സ്ഥിരം സമിതികൾ മാറുന്നുവെന്ന പരാതി നേര ത്തെതന്നെയുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ തീർപ്പു ‘കൽപ്പിക്കേണ്ട സാങ്കേതിക കാര്യങ്ങൾ പോലും സ്ഥിരം സമിതികൾക്ക് വിടുന്നത് വഴി തീരുമാന ങ്ങൾ അനാവശ്യമായി വൈകുന്നതായും ആക്ഷേപമുണ്ട്.അധികാരമില്ലാത്ത സമിതികൾ സ്വന്തം നിലയിൽ തീരുമാന മെടുത്ത് പുറപ്പെടുവിച്ച ഉത്തരവുകൾ അസാധുവാകാൻ സാധ്യതയുള്ള തിനാൽ വരും ദിവസങ്ങളിൽ വിദ്യാർത്ഥി സംഘടനകളും അധ്യാപകസംഘടനകളും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ വുമായി രംഗത്തെത്തിയേക്കുമെന്ന് സൂചന.
Leave a Reply