​പെരിയത്തിൽ : (കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത്)
പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകൻ തമീം പെരിയത്തിലിനെയും 8 വയസുള്ള മകനെയും യാതൊരുവിധ പ്രകോപനവുമില്ലാതെ മുസ്ലിം ലീഗ് ക്രിമിനൽ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു .
​നാട്ടിൽ നിലനിൽക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കാനും ഭീതി പടർത്താനുമുള്ള ആസൂത്രിതമായ നീക്കമാണ് ഇത്തരം അക്രമങ്ങളിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയമായി നേരിടാൻ കെല്പില്ലാത്തവർ അക്രമത്തിന്റെ വഴി തേടുന്നത് ഭീരുത്വമാണ്. ആരാധനാലയത്തിൽ നിന്ന് മടങ്ങി വരുന്ന ഒരാളെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
​തമീമിനെ ആക്രമിച്ച ക്രിമിനൽ സംഘത്തെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാവണം.
​ ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം.
​സമാധാനമായി ജീവിക്കുന്ന പൊതുജനങ്ങൾക്ക് നേരെ ഇത്തരം ഗുണ്ടാ വിളയാട്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണം.
​രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാമെന്നത് ലീഗിന്റെ മോഹം മാത്രമാണ്. ഇത്തരം ഫാസിസ്റ്റ് ശൈലികൾക്കെതിരെ ജനാധിപത്യപരമായ രീതിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.

SDPI ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി

Leave a Reply

Your email address will not be published.