
യഥാർത്ഥ ഉത്തരക്കടലാസിന് പകരം ലഭിച്ചത് മറ്റൊരു വിദ്യാർത്ഥിയുടേതെന്ന് പരാതി.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റിൽ പരീക്ഷയിൽ അട്ടിമറി: വിദ്യാർത്ഥിയ്ക്ക് ലഭിക്കേണ്ട യഥാർത്ഥ ഉത്തര പേപ്പറിന് പകരം മറ്റൊരു വിദ്യാർത്ഥിയുടേതെന്ന് പരാതി.ചുങ്കത്തറ മാർത്തോമാ കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർ ത്ഥിനി കെപി വർഷയ്ക്കാ (MAAXSMT021)-ണ് സർ വകലാശാലയുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന് ഒടുവിലത്തെ ഇരയാ യിരിക്കുന്നത്.പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം വന്നപ്പോ ൾ വെറും 5 മാർക്ക് മാത്രം ലഭിച്ചത്.മികച്ച രീതിയിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനി 80 മാർക്ക് വരെ പ്രതീക്ഷിച്ചിരുന്നതാണ്.വിദ്യാർത്ഥിനി പരീക്ഷ എഴുതിയത് 2025നവംബർ 3 നും ഫലം വന്നത്2025 ഡിസംബർ17-നുമാണ്. ഇതിനെ തുടർന്ന് പരീക്ഷ ഫലത്തിൽ സംശയം തോന്നിയ വിദ്യാർത്ഥിനി പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് പരീക്ഷ ഭവനി ൽ നിന്ന് ലഭിച്ചത്.തുടർന്ന് ഉത്തരക്കടലാസിന്റെ ഫോ ട്ടോകോപ്പിക്കായി അപേക്ഷ നൽകിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.വർ ഷയുടെ ഉത്തര പേപ്പറിന് പകരം ലഭിച്ചത് മറ്റൊരു വിദ്യാർത്ഥിയുടെ പേജുകളാണ്.ബാർകോഡ് റീഡിം ഗിൽ വന്ന പിഴവാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് വ്യക്തമായിട്ടും അധികൃതർ മൗനം തുടരുകയാണ്.
പിന്നീട് യഥാർത്ഥ മാർക്ക് ലഭിക്കുന്നതിനായി പലതവണbപരീക്ഷാഭവൻ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.ബാർകോlഡ് റീഡിംഗിലെ അപാകതകൾ കാരണം വിദ്യാർ ത്ഥികൾക്ക് അർഹമായ മാർക്ക് നഷ്ടപ്പെടുന്നത് സർവകലാശാലയിൽ ഇപ്പോൾ പതിവ് സംഭവമാ യി മാറിയിരിക്കുകയാണ്. സാങ്കേതിക പിഴവുകൾ പരിഹരിക്കാനോ വിദ്യാർ ത്ഥികളുടെ പരാതികളിൽ കൃത്യമായ അന്വേഷണം നടത്താനോ തയ്യാറാ -കാത്ത അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയും വീഴ്ചയും വിദ്യാർ ത്ഥികളുടെ ഭാവിയെ കരിനിഴലിലാക്കുന്നതായ് ആക്ഷേപമുയർന്നു.
Leave a Reply