
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് അഞ്ചു ദിവസംകൊണ്ട് വട്ടെഴുത്ത് വായിച്ചറിയാന്‍ പഠിച്ചത് അമ്പത് പേര്‍. പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപക രും ഗവേഷകരും വിദ്യാര്‍ഥികളും പൊതുജനങ്ങളു മെല്ലാം പങ്കെടുത്തു.സ ര്‍വകലാശാലുടെ താളി -യോല ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന താളി യോലകള്‍, മുളക്കരണങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയിലായി വട്ടെഴു ത്ത് ഉള്‍പ്പെടെയുള്ള പുരാതന ലിപികളിലുള്ള വിജ്ഞാനശേഖരമുണ്ട്. വൈദ്യം,വാസ്തുശസ്ത്രം, തന്ത്രം, മന്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അറി വുകള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വട്ടെഴു ത്ത് പഠനത്തിന് പ്രാധാന്യം നല്‍കിയത്.ശില്പശാ ലയില്‍ പങ്കെടുത്തവര്‍ക്ക് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. താളിയോലഗ്രന്ഥപ്പുരയുടെ യുട്യൂബ് ചാനലും രജിസ്ട്രാര്‍ പ്രകാശനം ചെ യ്തു. ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. ടി.എം. വാസുദേവന്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. അപര്‍ണ എന്നിവര്‍ സംസാരിച്ചു
Leave a Reply