ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതി ആ സ്സാം തലം സ്വദേശി ദരേഷ് കുട്ടും തേഞ്ഞിപ്പലം പോലീസ് സംഘത്തോടൊപ്പം

പ്രധാന പ്രതി നൈജീരിയൻ സ്വദേശിയുടെ സഹായി പിടിയിൽ

തേഞ്ഞിപ്പലം:കഴിഞ്ഞ ദിവസംപെരുവള്ളൂരിൽ ലഹരി മരുന്ന് പിടികൂടിയ സംഭവം പ്രധാന പ്രതി നൈജീരിയൻ സ്വദേശിയുടെ സഹായിയെ ഇന്നലെ തേഞ്ഞിപ്പലം പോലീസ് പിടികൂടി.ആസ്സാം തലം സ്വദേശി ദരേഷ് കുട്ടും (27) ആണ് രണ്ട് കിലോ എംഡിഎംഎയുമായബാംഗ്ലൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.നൈജീരിയൻ സ്വദേശിയുടെ ഭാര്യ സഹോദരനാണ് പിടിയിലായ ദരേഷ് കുട്ടും.തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വില്പനക്ക് എത്തിച്ച എം ഡിഎംഎ യുമായി ലഹരി കടത്ത് സംഘത്തിലെ 8 പേരെ ഈ സംഭവത്തിൽ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ.പറ മ്പിൽ പീടിക പെരുവള്ളൂർ സ്വദേശികളായ കടലുണ്ടി പുളിക്കലകത്ത് വീട്ടിൽ മുനീബ് കോയ തങ്ങൾ (37) , ആലക്കാപറമ്പ് വീട്ടിൽ ഷറഫുദ്ദീൻ (32), കൂരാളിൽ വീട്ടിൽ മുഹ മ്മദ് നൗഫൽ (34), തടത്തിൽ വീട്ടിൽ മുഹമ്മദ് ഷരീഫ് (35) കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി പുൽക്കുഴിയിൽ വീട്ടിൽ മുഹമ്മദ് മിഥിലാജ് ( 28),കൂട്ടാളി മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി സച്ചിൻ സുരേഷ് (23), കോഴിക്കോട് പുതുപ്പാടി പെരും പള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീ ട്ടിൽ മുഹമ്മദ് സലിം (35) , കാവുംപുറത്ത് വീട്ടിൽ ആഷിഖ്(27) ,എന്നിവരാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പറമ്പിൽ പിടിക കേന്ദ്രീകരി ച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

ഇവരിൽ നിന്നും 5 ലക്ഷത്തോളം വില വരുന്ന 240 ഗ്രാമോളം എംഡിഎം എ യും 27000 രൂപയും മറ്റും പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിൽ നിന്നും ദാരിഷ് കുട്ടു പിടിയിലാകുന്നത്. ഇയാളിൽ നിന്നും 2 കോടിയോളം വിലവരുന്ന 2 കിലോ എംഡിഎംഎയും 61000 രൂപയും പിടികൂടി . ഇന്നലെ രാത്രിയാണ് ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും പ്ര തിയെ പിടികൂടുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്’. പ്രധാന പ്രതി നൈജീരി യൻ സ്വദേശിക്കായി പോലീസ് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.മലപ്പുറം മുൻ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ,തേഞ്ഞിപ്പലം ഇൻസ്പക്ടർ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ സത്യജിത്ത് ധാൻ സാഫ് ടീം അംഗങ്ങളായ പി.സഞ്ജീവ്, മുസ്തഫ, ഒ രതീഷ്, ടി സ ബീഷ് ,സുബ്രഹ്മണ്യൻ എന്നിവരെ കൂടാതെ എ എ സ് ഐ സജീവ്, അബ്ദുള്ള ബാബു,അജിത്ത്, എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.