25 പ്രോഗ്രാമുകൾക്ക് പകരമെത്തുന്നത് നാലെണ്ണം മാത്രം.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് (SDE) കീഴിലുണ്ടായിരുന്ന കോഴ്സുകൾ നിർത്തലാക്കി ഓൺ ലൈൻ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. 25 അംഗീകൃത പ്രോഗ്രാമുകൾ നിർത്തലാക്കിയ സ്ഥാ നത്ത് വെറും നാല് ഓൺലൈൻ കോഴ്സുകൾ മാത്രം തുടങ്ങുന്നതിനെ സ ർക്കാരിന്റെ ആണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ പി റഷീദ് അഹമ്മദ് പറഞ്ഞു. യുജിസി അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന 13 പിജി പ്രോ ഗ്രാമുകളും 12 യുജി പ്രോ ഗ്രാമുകളുമാണ് (ആകെ 25) സർക്കാർ നിർദ്ദേശപ്രകാരം നിർത്തലാക്കിയത്. ഇതിന് പകരമായി വെറും 4 ഓൺലൈൻ പ്രോഗ്രാമുകൾ തുടങ്ങുന്നതാണ് ഇപ്പോൾ സർവകലാശാല ആഘോഷി ക്കുന്നത്.നിലവിലുള്ള വിദൂര വിദ്യാഭ്യാസ രീതിയെ അപേക്ഷിച്ച് പത്തിരട്ടിയിലധികം തുകയാണ് ഓൺലൈൻ പഠനത്തിന് ചെലവ് വരുന്നത്.ഇത് സാധാരണക്കാരായ വി ദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറും.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെയാണ് കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രവേശനം നിർത്തലാക്കാൻ സർക്കാർ ഉത്തരവിട്ടത്. മൂന്ന് വർഷമായി മുടങ്ങിയ പ്രവേശനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീ പിച്ചിട്ടുണ്ടെങ്കിലും, സർക്കാരും സർവകലാശാലയും സ്വീകരിച്ച വിരുദ്ധ നിലപാട് കാരണം കേസ് ഇപ്പോഴും തീർപ്പാവാതെ തുടരുകയാണ്.അവസരം നഷ്ടപ്പെട്ടതോടെ മലബാറിലെ ഭൂരിഭാഗം വിദ്യാർത്ഥികളും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പുറം സംസ്ഥാന സർവകലാശാലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.വിദൂര വിദ്യാഭ്യാസം നിർത്തലാക്കിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും പാരലൽ കോളേജ് മേഖലയെ ആശ്രയിച്ച് കഴിയുന്ന അധ്യാപകരെയുമാണ് നേരിട്ട് ബാധിച്ചത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ആശ്രയമായിരുന്ന 25 വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർ ത്തലാക്കി വൻതുക ഫീസ് വാങ്ങുന്ന ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. നിർത്തലാക്കിയ 13 പിജി പ്രോഗ്രാമുകളും 12 യുജി പ്രോഗ്രാമുകളും അടിയന്തരമായി പുനരാരംഭിക്കണമെന്നും ആവശ്യം.

Leave a Reply

Your email address will not be published.