
*കാലിക്കറ്റിൽ 45 ദിവസത്തിലധികം ദൈർഘ്യമുള്ള താത്കാലിക നിയമന ങ്ങളിൽ സംവരണം നിർബന്ധമാക്കണം
*യുജിസി നിർദ്ദേശങ്ങൾ പാലിക്കണം
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ 45 ദിവസമോ അതിലധികമോ ദൈർഘ്യമുള്ള താത്കാലിക നിയമനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സംവരണ നയം കർശന മായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് പി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് കത്ത് നൽകി. കാലിക്കറ്റ് സർവകലാശാലയിൽ മണിക്കൂർ അ ടിസ്ഥാനത്തിലുള്ള നിയമനങ്ങളിലൂടെ സംവരണം അട്ടിമറിക്കുന്നു. യൂ ണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ -2026 ഫെബ്രുവരി 16-ന് പുറപ്പെടുവിച്ച ഡി.ഒ. കത്തിൽ 45 ദിവസത്തിലധികം നീളുന്ന എല്ലാ താത്കാലിക നിയമനങ്ങളിലും സംവരണം നിർബന്ധമാണെന്ന് വീ ണ്ടുംവ്യക്തമാക്കിയിരിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബ ന്ധിച്ച് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കിയ 15.05. 2018, 21.11.2022 എന്നീ തീയതികളിലെ ഓഫീ സ്മെമ്മോറാണ്ടങ്ങൾ പ്രകാരം എസ്.സി, എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് സംവരണം കർശനമായി നടപ്പാക്കേണ്ട താണെന്നും വ്യക്തമാക്കി യിട്ടുണ്ട്.വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ പിന്നാക്ക വർഗ കമ്മീഷനും ഇതു സംബന്ധിച്ച് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
എന്നാൽ സർവകലാശാലയിലെ പഠന വകുപ്പുകളിൽ അധ്യാപകരെ മണിക്കൂർ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയിലൂടെ സംവരണ വ്യവസ്ഥകൾ പാലിക്കുന്നില്ല. 45ദിവസത്തിൽ കൂടുതലായി തുടരുന്ന താൽക്കാലിക നിയമനങ്ങൾക്ക് സംവരണം ബാ ധകമാണെന്ന കേന്ദ്ര നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും, മണിക്കൂർ അ ടിസ്ഥാനത്തിലുള്ള നിയമ നങ്ങളിൽ റോസ്റ്റർ സംവി ധാനംപാലിക്കുന്നില്ലെന്നത് നിയമപരമായി നിലനിൽക്കാനാകാത്ത നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.സർവകലാശാലയും അതിന്റെ അഫിലിയേറ്റഡ് കോളേ ജുകളും നടത്തുന്ന അധ്യാപക, അനധ്യാപക, ഭരണ വിഭാഗങ്ങളിലെ കരാർ,അതിഥി,അഡ്ഹോക്ക്, താത്കാലിക നിയമനങ്ങളിൽ എല്ലായി ടത്തും സംവരണ ചട്ടങ്ങൾ പൂർണമായി പ്രാബല്യത്തിൽ വരുത്തേണ്ടത് അനിവാര്യമാണെന്ന് സിന്‍ഡിക്കറ്റ് അംഗം ആവശ്യപ്പെട്ടു.ഇതിനായി 45 ദി വസത്തിലധികം ദൈർഘ്യമുള്ള എല്ലാ താത്കാലിക നിയമനങ്ങളിലും സംവരണം കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെ സർവകലാശാലയിലെ എല്ലാ വകു പ്പുകൾക്കും പ്രാദേശിക കേന്ദ്രങ്ങൾക്കും അടിയന്തരമായി സമഗ്ര സർക്കുലർ പുറപ്പെടുവിക്കണം. നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ എല്ലാ നിയമനങ്ങളും റോസ്റ്റർ സംവിധാനം അനുസരിച്ചാണോ നടത്തിയിരിക്കുന്നത് എന്നത് പരിശോധിക്കണമെന്നും 2023–24, 2024–25 അധ്യയന വർഷങ്ങളിലെ താത്കാലിക/കരാർ നിയമനങ്ങൾ സം വരണ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് അവലോകനം നടത്തണമെന്നും കത്തിൽആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, യുജിസി നിർദേശിച്ച യു.എ.എം.പി പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടികളും കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിന്റെ നിയമപരവും ഭരണപരവുമായ നിർദേശങ്ങളുടെ ആവ ർത്തനമായതിനാൽ യുജിസിയുടെ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ഭരണപരവും നിയമപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഭരണഘടനയുടെ അനുച്ഛേദങ്ങൾ 14, 15(4), 16(4), 16(4A) എന്നിവ ഉറപ്പാക്കുന്ന സാമൂഹ്യ നീതി സാക്ഷാത്കരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കറ്റ് അംഗം ആവശ്യപ്പെട്ടു.
Leave a Reply