അരീക്കോട് : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് പള്ളിപ്പടി പത്തനാപുരം റോഡിൽ യാത്രക്കാരും വിദ്യാർത്ഥികളും റോഡ് ക്രോസ് ചെയ്യുന്ന പ്രധാന ഭാഗങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം വാഹനങ്ങൾ നിറുത്താതെ പോകുന്നതിനാൽ റോഡ് മുറിച്ചു കടക്കാൻ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും കഴിയാത്തത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്ന് സൂചിപ്പിച്ച് പൊതുപ്രവർത്തകൻ കെ എം സലിം പത്തനാപുരം മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് ജനുവരി 17 ന് വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ റോഡ് പെയിൻ്റ് പ്രവർത്തി ആരംഭിച്ചു. ‘റോഡ് പ്രവർത്തി ഏറ്റെടുത്തിരുന്നത് ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു. കരാർ കാലവധിക്കു മുൻപ് അറ്റകുറ്റപണി പൂർത്തിയാക്കേണ്ടത് കമ്പനിയുടെ ചുമതലയായിരുന്നു.എന്നാൽ പരാതി പ്പെട്ടതിനെ തുടർന്നാണ് കമ്പനി പ്രവർത്തി ആരംഭിച്ചത്. എരഞ്ഞിമാവ് മുതൽ എടവണ്ണ വരെ റോഡിലെ പെയിന്റ് നഷ്ടമായത് റീപെയിൻ്റ് ചെയ്യുമെന്ന് മഞ്ചേരി പൊതുമരാമത്ത് അസി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചതായി കെ.എം സലിം പത്തനാപ്പുരം പറഞ്ഞു.

Leave a Reply

Your email address will not be published.