തെക്കുംമുറി: പാട്ടുപറമ്പ് ഭഗവതി ക്കാവ് ക്ഷേത്രോത്സവം 23 ന് തുടങ്ങും. കാലത്ത് ഏഴിന് ഉത്സവം കൊടിയേറ്റം നടക്കും.

വൈകിട്ട് നാലിന് ക്ഷേത്രം മേൽശാന്തി മംഗലത്ത് മന വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവിക്ക് പൊങ്കാലയും നടക്കും.

തന്ത്രി അഴകത്ത് മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വ ത്തിലായിരിക്കും ഉത്സവം കൊണ്ടാടുക.

പുലർച്ചെ ഗണപതിഹോമം, കലവറ നിറയ്ക്കൽ, പ്രഭാഷണം എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസവും ഉഷപൂജ, ഉച്ചപ്പാട്ട്, ദീ പാരാധന, കളം പ്രദക്ഷിണം, കളം പൂജ എന്നിവയുണ്ടായിരിക്കും.

27ന് ഭഗവതിക്കും. 28 ന് ശാസ്താവിനും നെല്ലുവായ് കല്ലാറ്റ് ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ കളമെഴുത്തു നടത്തും.

29ന് പ്രതിഷ്‌ഠാ ദിനത്തിൽ രാവിലെ അഞ്ചിനു നടതുറക്കും.

പഞ്ചഗവ്യം, പുറത്തേക്ക് എഴുന്നെള്ളി ക്കൽ പ്രസാദ ഊട്ട് ഉച്ചപൂജ, പഞ്ചവാദ്യം. മൂന്നിന് എഴുന്നള്ളത്ത്, വഞ്ഞേരി മനയ്ക്കൽ നിന്ന് പൂതൻ, തിറ,കോമരം, താലം, പഞ്ചവാദ്യം, ഗജവീരൻ എന്നിവയോടെ എഴുന്നള്ളി ക്ഷേത്രം പരിസരത്തെത്തും..

ആറരയ്ക്ക് ദീപാരാധന, അത്താഴ പൂജ, തായമ്പക, കൊടിവരവുകൾ തുടർന്ന് പാതിരാതാലം, കുടി കൂട്ടൽ കർമം എന്നി വയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.