
സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ ഗവർണർക്ക് പരാതി.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റിൽ ചോദ്യപേപ്പർ സ്വകാര്യവത്കരണം:അക്കാദമിക തട്ടി പ്പിനും അഴിമതിക്കും വഴി യൊരുക്കാനെന്ന് ആരോപ ണം.സിൻഡിക്കേറ്റ് തീരുമാ നത്തിനെതിരെ ഗവർണർക്ക് പരാതി.കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ തയ്യാറാക്കൽ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ.പി റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി. 2025 ഡിസംബർ 31ന് ചേർന്ന സിൻഡി ക്കേറ്റ് യോഗത്തിൽ എടുത്ത തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാൻസലർക്കു പരാതി സമർപ്പിച്ചത്. ഈ നടപടി അക്കാദമിക് സ്വകാര്യവത്കരണത്തിന്റെയും അഴിമതിയുടെയും തുടക്കമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
ചോദ്യപേപ്പർ തയ്യാറാക്കൽ സർവകലാ ശാലയുടെ ഏറ്റവും രഹസ്യവും നിർണായകവുമായ അക്കാദമിക് ചുമതലയാണെന്നും, ഈ ഉത്തരവാദിത്തം സ്വകാര്യ ഏജൻസികൾക്ക് പുറംകരാർ നൽകുന്നത് ചോദ്യപേപ്പർ ചോർച്ച, ഡാറ്റാ മോഷണം, ഉള്ളടക്കത്തിൽ തിരിമറി പരീക്ഷാ വിശ്വാസ്യതയുടെ തകർച്ച തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും പരാതിയിൽ മുന്നറിയിപ്പ് നൽകു ന്നു.സർവകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത ഒരിക്കൽ നഷ്ടപ്പെട്ടാൽ അത് തിരിച്ചുപിടിക്കുക അസാധ്യ മാണെന്നും പറയുന്നു.കോർ അക്കാദമിക് പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനുള്ള അപകടകരമായ വാതിൽ തുറക്കുകയാണ് സിൻഡിക്കേറ്റ് ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഇന്ന് ചോദ്യ പേപ്പറുകൾ സ്വകാര്യ ഏജൻസികളുടെ കൈകളിലായാൽ, മൂല്യനിർണയം, ഗ്രേഡിംഗ്, സിലബസ് രൂപീകരണം എന്നിവയും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാകുമെന്ന ആശങ്കയും ഉയർത്തുന്നു.ഈ സാഹചര്യത്തിൽ, സർവകലാശാല സ്വന്തം അക്കാദമിക്-സാങ്കേതിക വിഭവങ്ങൾ ഉപയോഗിച്ച് ഇൻ-ഹൗസ് ചോദ്യബാങ്ക് പദ്ധതിപൂർത്തിയാക്കണമെന്നും, ചോദ്യപേപ്പർ, ചോദ്യ ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള കോർ അക്കാദമിക് പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറരുതെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.അതോടൊപ്പം, ചോദ്യബാങ്ക് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട അഴിമതിയും ഗുരുതര ക്രമ ക്കേടുകളും സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ വ്യക്തമാ ക്കുന്നു.
Leave a Reply