കോഴിക്കോട്: മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യെ കൂടെ നിർത്താൻ ഇരു മുന്നണികളും രഹസ്യ നീക്കങ്ങൾ തുടങ്ങി.
യുഡിഎഫ് പരസ്യമായി തന്നെ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൂടെ നിർത്തിയിരിക്കുകയാണ്.
അതേസമയം എസ്ഡിപിഐ ചില വാർഡുകളിൽ ഇരു വിഭാഗങ്ങളുമായി രഹസ്യ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയങ്ങളൊക്കെ നടത്തിയ ചില വാർഡുകളും ഉണ്ടായിരുന്നു.
ഇരു മുന്നണികൾക്കും അതുകൊണ്ട് ചില വാർഡുകളിൽ നേട്ടം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്.
തുടർ ഭരണം മൂന്നാം തവണയും ലഭിക്കണമെങ്കിൽ എല്ലാവിധ അഡ്ജസ്റ്റ് രാഷ്ട്രീയവും പഴറ്റണമെന്ന അഭിപ്രായവും എൽഡിഎഫ് മുന്നണിയിലെ ചിലർക്കുണ്ട്.
അതേപോലെ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ കൂടെ നിർത്തിയ പോലെ എസ്ഡിപിഐ യും ചില അഡ്ജസ്റ്റ് രാഷ്ട്രീയത്തോട് കൂടി ഒപ്പം നിർത്തണമെന്ന ആഗ്രഹക്കാർ യുഡിഎഫിൽ ഉണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെക്കാളും സീറ്റുകൾ ലഭിച്ച പാർട്ടി യാണ് എസ്ഡിപിഐ.
ഇതൊക്കെയാണ് ഇരുവിഭാഗം മുന്നണികളെയും എസ്ഡിപിഐയെ കൂടെ നിർത്തണമെന്ന് ആഗ്രഹക്കാർ ഏറി വരുന്നത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വന്തം സ്ഥാനാർഥികളെ നിർത്തി 1483 സീറ്റിലാണ് മത്സരിച്ചത്. രണ്ടായിരത്തോളം സീറ്റുകളിൽ അവർ എൽഡിഎഫ് ,യുഡിഎഫ്, സ്ഥാനാർത്ഥികൾക്കും സ്വാതന്ത്രർക്കും പിന്തുണ നൽകിയിരുന്നു. സ്വന്തം നിലയിൽ മത്സരിച്ച 102 സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 34 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയതായി പാർട്ടി അക്കൗണ്ട് തുറന്നിട്ടുണ്ട്. നൂറിന്മേൽ സീറ്റുകളിൽ ജയിച്ച മുന്നണികളിൽ പെടാത്ത ഏക പാർട്ടിയാണ് എസ്ഡിപിഐ. വയനാട് ജില്ലയിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും പാർട്ടിക്ക് ആകെ നാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നാല്പത്തി ആറ് വോട്ടുകളാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പാർട്ടി മത്സരിച്ച സീറ്റുകളിലെയും പാർട്ടി പിന്തുടർച്ച സ്വതന്ത്രനേയും എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെയും കൂട്ടിയുള്ള കണക്കാണിത്. പാർട്ടി സ്ഥാനാർഥികൾക്ക് മാത്രം ലഭിച്ചിട്ടുള്ളത് രണ്ട് ലക്ഷത്തി എൺപതിനായിരത്തി എഴുനൂറ്റി പത്തു വോട്ടുകൾ ആണ്. 45 സീറ്റുകളിൽ എസ്ഡിപിഐ രണ്ടാം സ്ഥാനത്താണ് എത്തിയത്. 300 വാർഡുകളിൽ മൂന്നാം സ്ഥാനവും നേടുകയുണ്ടായി. പാർട്ടി 319 സ്ഥലങ്ങളിൽ നൂറിനും 200ലും ഇടയിൽ വോട്ടുകൾ നേടി അവിടത്തെ വിജയത്തെ നിർവഹിക്കുകയുണ്ടായി. 16 സ്ഥലത്ത് എസ്ഡിപിഐയുടെ പിന്തുടയില്ലാതെ രണ്ടു മുന്നണികളിൽ ഏതിലെങ്കിലും ഒന്നിന് ഭരിക്കാൻ കഴിയാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. എസ്ഡിപിഐ 12 സീറ്റുകളിൽ പരാജയപ്പെട്ടത് പത്തിൽ താഴെ ബോട്ടുകൾക് മാത്രമാണ്. 45 സ്ഥലത്ത് പാർട്ടി പരാജയപ്പെട്ടത് അമ്പതിൽ താഴെ വോട്ടുകൾക്കാണ്. മലബാറിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും എല്ലാം തന്നെ എസ്ഡിപിഐ ഈ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുകയുണ്ടായി. അതുകൊണ്ട് കൂടിയാണ് ഇരു മുന്നണികളും എസ്ഡിപിഐയെ വരുതിയിലാക്കാൻ വലയെറിയുന്നത് എന്നാണ്.
Leave a Reply