
അന്തിക്കാട് : 2023 വർഷത്തിൽ ഭാര്യയും മകളുമായി ഒന്നിച്ച് കുടുബമായി താമസിക്കുന്ന പ്രതി ഭർത്താവ് മരണപ്പെട്ട യുവതിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് കൂടെ താമസിപ്പിച്ച് 02-06-2023 തിയ്യതിയിൽ രാത്രി 11.00 മണിയോടെ വാൾ ഇട്ട് വയ്ക്കുന്ന ഒറയും ചേർന്നുള്ള കമ്പി വടികൊണ്ട് അടിച്ചും തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞ് വരവെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന ഈ കേസ്സിലെ പ്രതിയായ കുതിര പ്രവി എന്നറിയപ്പെടുന്ന ചാഴൂർ പാറക്കുളം സ്വദേശി കൊട്ടേക്കാട് വീട്ടിൽ പ്രവീഷ് 36 വയസ് എന്നയാളെയാണ് ബഹു കോടതിയുടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറണ്ട് പ്രകാരം തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രവീഷ് അന്തിക്കാട് വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി കാമുകിയെ വീട്ടിൽകൊണ്ട് വന്ന് താമസിപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഭാര്യയെയും 3 വയസുള്ള മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസുകളിലും അടക്കം ആകെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അഫ്സൽ എം, സി പി ഒ മാരായ അമൽദേവ്, പ്രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply