
ഭരണഘടന അനുവദിക്കുന്ന മതപരമായ അവകാശങ്ങൽ ഹനിക്കാൻ കേരളത്തിലെ മതസംഘടനകളെയോ ചൂഷണം തൊഴിലാക്കിയ വിഭാഗങ്ങളെയും അനുവദിക്കില്ലെന്ന് കേരള വൈക്കപ്പ് ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളത്തെ ഹിജാബ് വിവാദത്തെ പരാമർശിച്ചു കൊണ്ടായിരുന്നു നിറമരുതൂർ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ. എറണാകുളത്തെ മഫ്ത വിവാദം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത് നേരത്തെ തട്ടമിട്ടതിന് ആയിരുന്നു കുഴപ്പം. ഇപ്പോൾ തട്ടം ഊരിയതിനാണ് കുഴപ്പം. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഇരിക്കാൻ ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു ഇടത്തും സാധിക്കുകയില്ല. തിരുവവസ്ത്രം ധരിക്കുന്നവർ കേരളത്തിന് പുറത്തു പോകുമ്പോൾ ബാഗിൽ പോലും ഈ വസ്ത്രം ഊരിവെക്കാൻ ധൈര്യപ്പെടാറില്ല. അവർ വസ്ത്രം ഊരി മറ്റു വസ്ത്രങ്ങൾ ധരിച്ച് ശിരോവസ്ത്രം എവിടെയെങ്കിലും കളയുകയാണ് പതിവ്. വലിയ കുപ്പായക്കാർ ചെറിയ കുപ്പായ ക്കാരെ അവമതിക്കുന്ന അവസ്ഥയാണ് നാം കാണുന്നത് അതാണ് എറണാകുളത്തും സംഭവിച്ചത്. ഇത്അംഗീകരിക്കാൻ സാധിക്കില്ല. ഭരണഘടന എല്ലാവർക്കും നൽകുന്ന അവകാശങ്ങൾ എല്ലാവരും പാലിക്കണം.
കഴിഞ്ഞ 9 വർഷമായി വർഗീയ കലാപങ്ങൾ ഇല്ലാത്ത കേരളമാണ് ഇവിടെയുള്ളത്.ഭരണഘടനാപരമായ അവകാശങ്ങൾ ചോദിക്കുന്നവരെ , ഇല്ലാതാക്കുന്ന, മത സംഘടനകളെ നിയന്ത്രിക്കുക തന്നെ ചെയ്യും. ഈ വിവാദങ്ങൾ കേരളത്തിൻറെ വികസനത്തെ ബാധിക്കുകയില്ലെന്നും ജനങ്ങൾ ഒറ്റക്കെട്ടായി നാടിൻറെ വികസനത്തിനു വേണ്ടി കൈകോർത്തിരിക്കുകയാണ് എന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
Leave a Reply