
മാള : മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലംപറമ്പിൽ വീട്ടിൽ താമസിക്കുന്ന ജയശ്രീ (77 വയസ്സ്) എന്ന സ്ത്രീയുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിൽ പ്രതിയായ പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ സതീശൻ മകൻ ആദിത്ത് (20 വയസ് ) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നിർദേശപ്രകാരം മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.
25.09.25 തിയ്യതി രാത്രി 07.15 മണിയ്ക്ക് പ്രതി ആദിത്ത് അയൽവാസിയായ റിട്ടയേഡ് അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി, ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോയ സംഭവത്തിലാണ് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം മാള പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പ്രതിയെ കണ്ടു പിടിക്കുന്നതിനു വേണ്ടിമാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ശാസ്ത്രീയമായ അന്വേഷണങ്ങൾക്കു ശേഷം പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ കുടുംബവും ടീച്ചറുടെ കുടുംബമായി നല്ല അടുപ്പമുണ്ടായിരുന്നതും, പ്രതിക്ക് പഠന കാര്യങ്ങൾക്കുമായി വേണ്ട സഹായം ടീച്ചർ നൽകാറുണ്ടായിരുന്നതുമാണ് . ടീച്ചറുടെ മക്കൾ ജോലി സംബന്ധമായി ദൂരെ താമസിക്കുകയാണെന്നും , ഭർത്താവിന് പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളായതിനാലുമാണ് ടീച്ചറെ ആക്രമിക്കാൻ പ്രതി തീരുമാനിച്ചത് , ഇരുട്ടിൽ പതുങ്ങി വന്ന് പുറകിലൂടെ
ആക്രമണത്തിനിടെ ടീച്ചർ തിരുഞ്ഞു നോക്കാതിരിക്കാൻ ടീച്ചറുടെ കഴുത്തിൽ പിടിച്ച് ഞ്ഞെരുക്കുകയും ചെയ്തതിൽ ടീച്ചർക്ക് ചെറിയ പരിക്കു പറ്റിയിട്ടുള്ളതുമാണ് , കഴുത്തിൽ മാല മുറുകി ശ്വാസം മുട്ടിയപ്പോൾ ജീവൻ രക്ഷക്കായി ടീച്ചർ മാലയിൽ പിടിച്ച് വലിച്ചതിനാൽ താലിയും മാലയുടെ ചെറിയ ഭാഗവും ടീച്ചർക്ക് തിരിക്കെ ലഭിച്ചിരുന്നു , പൊട്ടിയ 5 പവനോളം തൂക്കം വരുന്ന മാലയുമായാണ് ആദിത്ത് കടന്നു കളഞ്ഞത് ,
27-ാം തിയ്യതി പ്രതി മലപുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തുകയും സ്വർണ്ണമാല ഉരുക്കി സ്വർണ്ണക്കട്ട ആയി മാറ്റിയത് പോലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ട്രേഡിംഗിൽ ഉണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്.
പരാതിയെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ പ്രതി നാട്ടിൽ മറ്റൊരു കള്ളൻ ഉണ്ടെന്ന് വരുത്തി തീർക്കാൻ തുടർ ദിവസങ്ങളിൽ രാത്രി സമയത്ത് ആരോ ഒരാൾ പ്രതിയുടെ വീട്ടിൽ പാചക വാതകം തുറന്നിട്ട് വീടിനു തീപിടിപ്പിക്കാൻ ശ്രമിച്ചു എന്നും , മറ്റൊരു ദിവസം ആദിത്തിനെ അജ്ഞാതനായ ഒരാൾ കുത്തി കൊലപെടുത്താൻ ശ്രമിച്ചു എന്നും മറ്റും കള്ള കഥ പ്രചരിപ്പിച്ച് പോലീസിനെ ചുറ്റിക്കാനും ശ്രമം നടത്തി.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി , സബ്ബ് ഇൻസ്പെക്ടർ മാരായ ബെന്നി K T , വിനോദ് കുമാർ Mട,
സുധാകരൻ KR, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിബീഷ് PD, സനേഷ് vG, ശ്യാംകുമാർ TS, ജമേഴ്സൺ C J, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ IU, സിജോയ് EB എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply