
കൈ വിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയും, ജിഷ്ണുവിന് രാസലഹരി നൽകിയ പ്രതിയുമായ ഡൈമൺ ജിനു ജോസിനെ അതി സാഹസികമായി പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്.

ജിനു ജോസിനെ രക്ഷപ്പെടാൻ സഹായിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതികളായ നെടുപുഴ പോലീസ് സ്റ്റേഷൻ റൗഡി ദിൽജിത്ത്, അരുൺ എന്നിവരും പിടിയിൽ


തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അതി സാഹസികമായി പിടികൂടിയത്.
ചേർപ്പ് : 09-10-2025 തിയ്യതി ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ എട്ടുമനയിലുള്ള വീട് കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും (DANSAF – District Anti-Narcotic Special Action Force) ചേർപ്പ് പോലീസും നടത്തിയ സംയുക്തമായ പരിശോധനയിലാണ് മുടിയൻ എന്ന് വിളിക്കുന്ന എട്ടുമന സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണു 31 വയസ്സ് എന്നയാളിൽ നിന്ന് നിരോധിത മാരക രാസലഹരിയായ എം.ഡി.എം.എ. പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ജിഷ്ണുവിന് എം ഡി എം എ നൽകിയത് ഡൈമൺ എന്നറിയപ്പെടുന്ന ചൊവ്വൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ ജിനു ജോസ് 31 വയസ് എന്നയാളാണ്. ജിനു ജോസ് ഈ കേസിലെ രണ്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (NDPS) നിയമം അനുസരിച്ച് കേസെടുത്തു.
ഇന്നലെ തന്നെ 09.10.2025 തിയ്യതിയിൽ ചൊവ്വൂരുള്ള ഫാം കേന്ദ്രീകരിച്ച് ജിനു ജോസ് എന്നയാൾ ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയതിൽ ജിനു ജോസ് വീടിന് സമീപം നിൽക്കുന്നതായി കാണപ്പെട്ട് ഇയാളെ തടഞ്ഞു നിർത്തിയ സമയം രക്ഷപ്പെടാൻ ശ്രമിക്കുകയും ഇയാൾ കൊലപാതകക്കേസ്സിലും, പോലീസിനെ വധിക്കാൻ ശ്രമിച്ച കേസ്സിലും പ്രതിയായതിനാൽ സ്വയരക്ഷാർത്ഥം ഇയാളിൽ നിന്നും അക്രമണങ്ങളേൾക്കാതിരിക്കാനായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന ജി എസ് ഐ മൂസ ജിനും ജോസിനെ വിലങ്ങണിയിപ്പിക്കുന്ന സമയം ഒരു കയ്യിൽ വിലങ്ങണിയിപ്പിച്ച് മറുകയ്യിൽ ഇടുന്ന നേരം ജിനു ജോസ് മൂസയെ തള്ളി നിലത്തിട്ട് കൃത്യ നിർവഹണം തടസ്സപ്പെടുത്തി പോലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ജിനു ജോസിനെതിരെ മറ്റൊരു കേസു കൂടി എടുത്തിരുന്നു.
ഈ കേസുകളിലെ പ്രതിയായ ജിനു ജോസ് പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ടായി തൃശ്ശൂർ റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വാഹന പരിശോധനകളും മറ്റ് അന്വേഷണങ്ങളും നടത്തി വരികയായിരുന്നു. ഇന്ന് 10-10-2025 തിയ്യതിയിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ ജിനുജോസ് പെരിഞ്ചേരി ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചത് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പെരിഞ്ചേരിയൽ നടത്തിയ പരിശോധനയിൽ ജിനു ജോസ് ഒരു വീടിന്റെ ടെറസിന്റെ മുകളിൽ നിൽക്കുന്നതായി കാണപ്പെടുകയായിരുന്നു.
പോലീസിനെ കണ്ട ജിനുജോസ് വീടിന്റെ ടെറസിൽ നിന്ന് ചാടി ഓടുകയും ഇയാളെ പിൻതുടർന്ന് അന്വേഷണ സംഘം സാഹസികമായി ജിനു ജോസിനെ പിടികൂടുകയുമായിരുന്നു. സ്ഥലത്ത് നിന്ന് ജിനുജോസിന്റെ കൈയ്യിലുള്ള വിലങ്ങ് മുറിക്കാനായും രക്ഷപ്പെടുന്നതിനായും ഒളിവിൽ കഴിയുന്നതിനും സഹായം നൽകുകയും ചെയ്ത കൂട്ടാളികളായ നെടുപുഴ പോലീസ് സ്റ്റേഷൻ റൗഡിയായ പെരിഞ്ചേരി വട്ടമാവ് സ്വദേശി എറാട്ട് വീട്ടിൽ ദിൽജിത്ത് 30 വയസ്സ്, പെരിഞ്ചേരി തൃവേണി നഗർ സ്വദേശി കുണ്ടോളിപറമ്പിൽ വീട്ടിൽ അരുൺ 38 വയസ്സ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
ജിനു ജോസ് പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2019 ൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും, മൂന്ന് വധശ്രമക്കേസുകളിലും, പോലീസുദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ രണ്ട് കേസുകളിലും കൂടാതെ മാരകായുധം കൈവശം വയ്ക്കുക, മോഷണം, അടിപിടി എന്നിങ്ങനെയുള്ള ആകെ പതിനാല് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
ദിൽജിത്ത് അഞ്ച് അടിപിടിക്കേസുകളിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസുകളിലും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്യപ്പെട്ട കേസിലും അടക്കം പതിനൊന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
അരുൺ തൃശ്ശൂർ മലപ്പുറം ജില്ലകളിലായി മയക്ക് മരുന്ന് വിൽപന, മോഷണം എന്നിങ്ങനെയുള്ള നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ജിഷ്ണു ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2016 ൽ വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി അറസ്റ്റിലായ കേസ്സിലെ പ്രതിയാണ്.
ചേർപ്പ് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
Leave a Reply