ബിനീഷ്


വലപ്പാട് :2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 192 ഗുണ്ടകളെ കാപ്പ ചുമത്തി, 131 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.

വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തളിക്കുളം വില്ലേജിൽ, ഒന്നാംകല്ല് ദേശത്ത്, ഏപ്പുറത്ത് വീട്ടിൽ ബിനീഷ് 47 വയസ് എന്നയാളെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിന് ഉത്തരവായി. ബിനീഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ഉത്തരവ് നടപ്പാക്കി.

ബിനീഷ് വലപ്പാട്, അന്തിക്കാട് പോലീസ് സ്റ്റേഷനുകളിൽ ഒരു വധശ്രമകേസിലും നാല് അടിപിടികേസുകളിലും ഒരു മോഷണ കേസിലും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ കെ, സബ് ഇൻസ്പെക്ടർ ഹരി, സീനിയർ സിവിൽ പോലീസ് ഓഫിസർ സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published.