

തൃശ്ശൂർ :രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി
ബേജാർ നബീലിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കി, ആന സജിയെ കാപ്പ ചുമത്തി നാടുകടത്തി.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 191 ഗുണ്ടകളെ കാപ്പ ചുമത്തി, 130 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പതിയാശ്ശേരി പുതിയവീട്ടിൽ, ബേജാർ നബീൽ എന്നു വിളിക്കുന്ന നബീൽ 24 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ആളൂർ സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടയായ പതിയാരത്ത് പറമ്പിൽ വീട്ടിൽ ആന സജി എന്നു വിളിക്കുന്ന സജിയെയാണ് കാപ്പ പ്രകാരം ഒരു വർഷത്തെക്കാണ് നാടു കടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് സജിയ്ക്കെതിരെയുള്ള കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 08/10/2025 തിയ്യതി പതിയാശ്ശേരിയിലുള്ള വീട്ടിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് നബീലിനെ അന്വേഷണ സംഘം പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
നബീൽ മതിലകം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും മൂന്ന് അടി പിടികേസും മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2025 ൽ കാപ്പ ഉത്തരവ് ലംഘിച്ചതിന് രണ്ട് തവണ ശിക്ഷ ലഭിച്ചയാളുമാണ്.
ആന സജി കൊടകര ആളൂർ വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമകേസിലും അഞ്ച് അടിപിടികേസിലും ഒരു മയക്കുമരുന്ന് കേസിലും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജമാലുദ്ദീൻ, ഷിജു എന്നിവരടങ്ങിയ സംഘമാണ് നബീലിനെ അറസ്റ്റ് ചെയ്തത്.
സജിയെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർ സുമേഷ്, സിവിൽ പോലീസ് ഓഫിസർ ജിബിൻ എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply