കോഴിക്കോട്: സംസ്ഥാനത്ത് മുസ്‌ലിം ജനപ്രാതിനിധ്യം കുറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം ശ്രമിക്കുനതായി കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. തദേശസ്ഥാപന വാര്‍ഡ് വിഭജനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാര്‍ഡുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചത് കോഴിക്കോട് കോര്‍പ്പറേഷനിലും ഭീമാ പള്ളിയിലുമൊക്കെ കണ്ടെത്തിയത് ഗൗരവതരമായി കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. രാജ്യത്ത് നിന്ന് പതുക്കെ പതുക്കെ മുസ്‌ലിം പ്രാതിനിധ്യം എടുത്ത് കളയാനുള്ള സംഘ്പരിവാര്‍ ഗൂഢ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി വര്‍ത്തിക്കുകയാണ്. പ്രബുദ്ധ കേരളത്തില്‍ പോലും അപ്രഖ്യാപിത മുസ്‌ലിം വംശഹത്യക്ക് വഴിയൊരുക്കുന്നതിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണം.
വര്‍ഷങ്ങളായി ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയാതെ നിരന്തര കൂട്ടക്കുരുതികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് പോലും വര്‍ഗീയവത്കരിക്കപ്പെടുന്നത് ലജ്ജാകരമാണ്. കാസര്‍കോഡ് കുംബള ഹെസ്‌കൂളിലും മറ്റിടങ്ങളിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ തടസ്സപ്പെടുത്തിയ അധ്യാപകരെയും പൊലീസുകാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും കെ.എന്‍. എം മര്‍കസുദഅവ ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന പ്രസിഡണ്ട് സിപി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, പ്രൊഫ.കെ പി സകരിയ്യ,
എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം മദനി പുത്തൂര്‍, ഡോ.ജാബിര്‍ അമാനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ.പി മുഹമ്മദ് ഹനീഫ, ഡോ.ഫുഖാര്‍ അലി, പി ടി അബ്ദുല്‍ മജീദ് സുല്ലമി, എം ടി മനാഫ് മാസ്റ്റര്‍, സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹ്മാന്‍ ഖുബ, എ ടി ഹസ്സന്‍ മദനി, എം കെ ശാക്കിര്‍ എറണാകുളം, ഡോ.അന്‍വര്‍ സാദത്ത്, ഹാസില്‍ മുട്ടില്‍, ഫഹീം പുളിക്കല്‍, സല്‍മ അന്‍വാരിയ്യ, സി ടി ആയിശ ടീച്ചര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.