
തിരുന്നാവായ: എടക്കുളത്തെ പൗരപ്രമുഖനും സുന്നി മഹല്ല് പ്രസിഡന്റുമായ വള്ളിക്കാടൻ അസൈനാർ ഹാജി (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അന്ത്യം.മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ആറുപതിറ്റാണ്ടിലധികം തിരുന്നാവായയുടെയും എടക്കുളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ, മത-സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വി.കെ അസൈനാർ ഹാജിയുടെ വിയോഗം നാടിന് തീരാനഷ്ടമായി. വർഷങ്ങളായി എടക്കുളം സുന്നിമഹല്ലിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന ഹാജി നിരവധി പേർക്ക് അത്താണിയായിരുന്നു.ഒരുകാലത്ത് തിരുന്നാവായയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.സാംസ്‌കാരിക സംഘടനയായ റി എക്കൗയുടെ സ്ഥാപകകാല അഡൈ്വസറി ബോർഡ് അംഗമായി ഏറെകാലം പ്രവർത്തിച്ചിരുന്നു.കലാ-കായിക മേഖലകളിൽ വളരെയോറെ തൽപരനായിരുന്ന അസൈനാർഹാജി എടക്കുളത്തെ യുവാക്കൾക്ക് ഈ രംഗത്ത് പ്രോത്സാഹനം നൽകിയിരുന്നു. പൗരപ്രമുഖനായ അദ്ദേഹം ജില്ലയിലെ തന്നെ തുകൽ വ്യാപാരിയായിരുന്നു.പണ്ട് കാലത്ത് എടക്കുളത്തുണ്ടായിരുന്ന ഫാക്ടറിയിൽ നിരവധി യുവാക്കൾ തൊഴിയിൽ ചെയ്തിരുന്നു.കാർഷിക മേഖയിൽ നിരവധി കർഷകർക്കാണ് വലിയ രീതിയിൽ പ്രോത്സാഹനവും പ്രച്ഛോദനവും നൽകിയിരുന്നു. കാളപൂട്ടിൽ ഏറെ തൽപരരായിരുന്ന അസൈനാർ ഹാജിയ്ക്ക് ജില്ലക്കകത്തുനിന്നും പുറത്തുനിന്നും സമ്മാനങ്ങൾ നേടിക്കൊടുത്ത നിരവധി ജോഡി കാളകളുമുണ്ടായിരുന്നു. ഭാര്യ: ഖദിയാമുഹജ്ജുമ്മ. മകൾ : ആയിശുമോൾ. മരുമകൻ : സി.വി ഇബ്രാഹിംഹാജി എടക്കുളം (യു.എ.ഇ).സഹോദരങ്ങൾ : അലി, ഫാത്തിമ, നഫീസ, ഖദിയാമു, പരേതരായ ബാപ്പുഹാജി, കുഞ്ഞീതുഹാജി , ഹംസ,ആയിശുമ്മു, ഇയ്യാത്തുമ്മു.
Leave a Reply