ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സംസാരിക്കുന്നു.


മലപ്പുറം : മലപ്പുറം ജില്ല പിറവിയെടുത്തിട്ട് 56 വര്‍ഷം പിന്നിട്ടെങ്കിലും പിന്നോക്ക ജില്ല എന്ന പേരിലാണ് ഇന്നും മലപ്പുറം അറിയപ്പെടുന്നത്. ഇതിനൊരുമാറ്റം വേണ്ടേ? എന്തുകൊണ്ട് ഇത് സംഭവിച്ചു? ഇനി മുന്നേറാന്‍ എന്തു വഴികള്‍? തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തി പുതു വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ‘മലപ്പുറത്തിന്‍റെ നാളെ ‘ എന്ന പേരില്‍ സമഗ്രമായ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.
മലപ്പുറം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ഫോറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു.

ജനുവരിയില്‍ മലപ്പുറത്തു നടക്കുന്ന വികസന സെമിനാറില്‍ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദ്ഗ്ദ്ധര്‍ വികസന രേഖകള്‍ അവതരിപ്പിക്കും.പിന്നീട് ഈ രേഖകള്‍ ക്രോഡീകരിച്ചു ജില്ലയ്ക്കുള്ള സമഗ്ര വികസന രേഖയായി സര്‍ക്കാരിന് സമര്‍പ്പിക്കും. സെമിനാറിന്‍റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. സെക്രട്ടറി എന്‍. വി. മുഹമ്മദലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നേഷണല്‍ കൌണ്‍സില്‍ അംഗമായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറി പി. ബാലകൃഷ്ണനെ യോഗം അനുമോദിച്ചു.

സംസ്ഥാന കമ്മിറ്റി യോഗം വിജയിപ്പിക്കും.
ഒക്ടോബര്‍ 26 ന്
തിരൂരില്‍ തുഞ്ചൻപറമ്പിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി ഫോറം സംസ്ഥാന സെക്രട്ടറി പി. ബാലകൃഷ്ണന്‍ ചെയര്‍മാനും കെ. പി. ഒ. റഹ്മത്തുള്ള കണ്‍വീനറും, വീക്ഷണം മുഹമ്മദ്, എന്‍. വി. മുഹമ്മദ് അലി എന്നിവര്‍ വൈസ് ചെയർമാൻമാരുമായി സ്വാഗത സംഘം രൂപീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് ജോയിന്‍റ് സെക്രട്ടറി.കെ. പി. ഒ.റഹ്മത്തുള്ള, ഇബ്രാഹിം കോട്ടയ്ക്കല്‍, സി. എം. അലി, മുസാഫിര്‍ അഹമ്മദ്, സലിം ഐദീദ് തങ്ങള്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.