തിരൂർ: പൂങ്ങോട്ടുകുളം ഓട്ടോ പാർക്കിങ്ങ് മാറ്റുന്നത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ ജൂൺ മാസം ഒരു തീരുമാനം എടുത്തിരുന്നു. ആ തീരുമാനം എടുത്തിട്ട് ഇപ്പോൾ മാസങ്ങൾകഴിഞ്ഞു. എന്നാൽ ആ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. പൂങ്ങോട്ടുകുളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം ലഭിക്കുന്ന ഒരു തീരുമാനമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്തിട്ടുള്ളത്. എന്നാൽ ജനോപകരപ്രദമായ ഈ തീരുമാനം നടപ്പിലാക്കുന്നതിന് എന്ത് കൊണ്ട് സാധിക്കുന്നില്ല എന്നത് ഗൗരവമായി ചിന്തിക്കേണ്ടതും പരിശോധിക്കേണ്ടതുമാണ്.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിവളരെ ഉപകാരപ്രദമായ ഇത്തരം ഒരു തീരുമാനം എടുത്തിട്ട്. അത് നടപ്പിലാക്കാനുള്ള പ്രവർത്തനം നടത്തിയാൽ മാത്രമെ അത് കൊണ്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം കാര്യവുമില്ല. അത് കൊണ്ട് തന്നെ വളരെ വേഗത്തിൽ നടപ്പിലാക്കേണ്ട ഒരു തീരുമാനം എത്രയും വേഗം നടപ്പിലാക്കി പൊതുജനങ്ങളെ സഹായിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്. ഇത് നടപ്പിലാക്കാൻ കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണ് എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഗതാഗത തിരക്ക് കാരണം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പൂങ്ങോട്ടുകുളം ജംഗ്ഷനിലെ ഓട്ടോ പാർക്കിംഗ് മാറ്റിയാൽ മാത്രമെ സുഗമമായി ഫ്രീ ലെഫ്റ്റ് സംവിധാനം വാഹനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾ കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. തീർച്ചയായും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത ഓട്ടോ പാർക്കിംഗ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇനിയും വൈകിപ്പിക്കുന്നത് ശരിയായ രീതിയല്ല.
ആയത് കൊണ്ട് തന്നെ തിരൂർ പൂങ്ങോട്ടുകുളത്തെ ഓട്ടോ പാർക്കിംഗ് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ എത്രയും വേഗം നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ
സവിനയം
MK അബ്ദുഷുക്കൂർ
പറവണ്ണ
Leave a Reply