
തിരൂർ :മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ. സർക്കാരിന് നഷ്ടമുണ്ടാക്കിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കണം. സിദ്ദീഖ് പന്താവൂർ. കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത ഭൂമി മാർക്കറ്റ് വിലയുടെ പത്തിരട്ടി സംഖ്യ ഏറ്റെടുത്ത് ഗവൺമെന്റിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഉത്തരവാദികളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആവശ്യപ്പെട്ടു. തിരൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. കെ ടി ജലീൽ പറയുന്നതൊന്നും വസ്തുതാപരമല്ല ഈ ഭൂമി ഏറ്റെടുക്കാൻ യുഡിഎഫ് സർക്കാർ ഒരു നീക്കവും നടത്തിയിരുന്നില്ല വില നിശ്ചയിക്കുകയും ചെയ്തിരുന്നില്ല അതെല്ലാം നടന്നതും ഉത്തരവിറക്കിയതും ഇടതുപക്ഷവും ഭരിക്കുമ്പോഴും കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ആണ്.ഭൂമി സംബന്ധമായി കിട്ടിയ അപേക്ഷകൾ സർക്കാറിലേക്ക് സമർപ്പിക്കുക എന്ന കാര്യം മാത്രമാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നത്. കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയതിനുശേഷം ആണ് ഭൂമി ഏറ്റെടുക്കുന്നതിനും വില നിശ്ചയിച്ചവർക്ക് റോക്കറ്റ് വേഗത്തിൽ പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ മന്ത്രിയുടെ പങ്കും സംശയിക്കണം. ഇപ്പോൾ സർക്കാർഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീൻ ട്രൈബ്യൂണൽവിധിയും ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. കെടി ജലീൽ പറയുന്നതുപോലെ ഈ ഭൂമി കെട്ടിടം നിർമ്മിച്ച മലയാളം സർവ്വകലാശാല യാഥാർത്ഥ്യമാക്കാൻ കഴിയുന്നതാണെങ്കിൽ എന്തിനാണ് സർക്കാർ പുതിയ ഭൂമി അന്വേഷിച്ച് റവന്യൂ വകുപ്പ് നടക്കുന്നതെന്നും സിദ്ദീഖ് പന്തൂർ ചോദിച്ചു.

Leave a Reply