അരീക്കോട്- ഊർങ്ങാട്ടീരിയിൽ ചെക്കുന്ന് മലയോര മേഖലയിൽ താമസിക്കുന്നവർ ഭീതിയിൽ. മഴ കനത്തതോടെ ചെക്കുന്ന് മലയുടെ താഴ് വാരാങ്ങളില്‍ താമസിക്കുന്ന ആദിവാസികളും നിരവധി കുടുബങ്ങള്‍ മലയിടിച്ചില്‍ ഭീതിയിലാണ്. 2019ലെ പ്രളയത്തില്‍ ചെക്കുന്ന് മലയില്‍ 800 മീറ്ററോളം നീളത്തില്‍ വീണ വിള്ളലില്‍ മഴ കനത്താല്‍ വെള്ളം ഊർന്നിറങ്ങി മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സർവെയുടെ പഠനത്തില്‍ വ്യക്തമാക്കിയതാണ്. ഈ മലയുടെ മറുവശത്ത് 2018ലെ ഉരുൾപൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിക്കുകയും നിരവധി വീടുകൾ തകരുകുയം ചെയ്തിരുന്നു. അതീവ ദുർബല മേഖലയായ ചെക്കുന്ന് മലയിലും പരിസരങ്ങളിലും ഏഴിലധികം ക്വാറി, ക്രഷർ യൂനിറ്റുകളുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ വിവിധ വകുപ്പുകൾക്കും സർക്കാറിനും നൽകിയിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല.

ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷം വരെയുള്ള കാലയളവില്‍ ക്വാറി, ക്രഷർ എന്നിവക്ക് ലൈസൻസ് നൽകുന്ന സമീപനം സീകരിച്ചിരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ മാസം 19ന് ചേർന്ന ഊർങ്ങാട്ടിരി ഗ്രാമസഭ ബോർഡ് യോഗത്തില്‍ നിലവിലുള്ള ക്വാറി, ക്രഷറുകളെ കുറിച്ച് അവലോകനം നടത്തുകയും ദുരന്ത സാധ്യതയുള്ള പ്രദേശത്തെ കുറിച്ച് കൃത്യമായി ചർച്ചകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാർച്ചിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ചെക്കുന്ന്മല ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്നും മനുഷ്യനിർമിത ദുരദ്ധങ്ങൾക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മറ്റൊരുപരിഹാര മാർഗം ചെയ്യാന്‍ ആവില്ലന്നും അത്തരം അവസരം സൃഷ്ടിക്കുന്നത് കോടതിക്ക്‌ നോക്കി നിൽകാനാവിലെന്നും മറ്റ് തീരുമാനം കൈകൊള്ളും മുമ്പ് ജിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യയുടെ പഠനം നടത്തി കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം നിലനിൽകെ അതീവ ദുർബല പ്രദേശങ്ങളില്‍ ദുരന്ത സാധ്യത ഏറെയുള്ളതിനാല്‍ നിലവിലുള്ള ക്വാറി, ക്രഷറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാവാത്തതാണ് പ്രദേശത്തുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുള്ളത്. മഴകനത്ത് കഴിഞ്ഞാല്‍ പ്രദേശ വാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടിയും ഗ്രാമ പഞ്ചായത്ത് സീകരിച്ചിട്ടില്ല. റവന്യൂ ഭൂമിയടക്കം കൈയേറിയാണ് ഇവിടെ ക്വാറി, ക്രഷർ പ്രവർത്തിക്കുന്നത്. വില്ലേജില്‍ ഡിജിറ്റല്‍ സർവെ ആരംഭിച്ചുണ്ടെങ്കിലും കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ഇതുവരെ നടപടി സീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.