
വായന മനസ്സിന് വ്യായാമമാണ്
ചിന്തകൾക്ക് ഊജ്ജമാണ്
തിരുന്നാവായ: അക്ഷര യുഗത്തില്‍ നിന്ന് വായന ഡിജിറ്റലിലേക്ക് മാറിയപ്പോഴും പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച് വായിക്കുന്ന ശീലം ദിനചര്യമാക്കിയ എടക്കുളം കാദനങ്ങാടി ചിറക്കല്‍ ഉമ്മറും അദ്ദേഹത്തിന്റെ വസതിയായ ചിറക്കല്‍ മനയിലെ ഗ്രന്ഥപുര വിജ്ഞാന ദാഹികളായ നാട്ടുകാർക്ക് വായിക്കാൻ പറ്റിയ ഹോം ലൈബ്രററി യാക്കി മാറ്റാൻ തിരുമാനിച്ചിരിക്കുന്നു.
2025വായന ദിനമുതൽ ഇതിന് തുടക്കം കുറിക്കും. തിരൂർ സൗഹൃദവേദി യാണ് ഉമ്മറിനേട് ഈ നിർദ്ദേശം മുന്നേട്ട് വെച്ചത് .
ചരിത്രം, മതം, ശാസ്ത്രം, സാഹിത്യം, നോവൽ, പരിസ്ഥിതി, നിയമം, പുരാതന കാലത്തെ അറബി രചനകള്‍ തുടങ്ങിയവയുടെ വലിയ ഒരു ശേഖരം തന്നെ വിജ്ഞാന കൃതികളും ചിറക്കല്‍ മനയില്‍ സുക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ദശാബ്ദങ്ങളുടെ പഴക്കംചെന്ന പുസ്തകങ്ങളും സുവനീറുകളും കാണാം. ലോകത്തെ പ്രധാന സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മലയാളത്തിലെയുംഅൽ അമീൻ, മുസ്ലിം തുടങ്ങിയ പത്രങ്ങളുടെ നൂറ്റാണ്ടായ പ്രതിക്കളും ഈ കൂട്ടത്തിലുണ്ട്.
ലോകം മറന്നു പോയ പലചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ പൊടിതട്ടിയെടുക്കാം ഉമ്മറിന്റെ ചിറക്കല്‍ മനയില്‍ നിന്ന്. കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നുമായി ദിനംപ്രതി നിരവധി പേരാണ് ഈ ചരിത്രസ്നേഹിയുടെ വസന്തിയില്‍ എത്തുന്നത്. ചരിത്ര ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ എന്നു വേണ്ട എല്ലാവിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ ഈ പുസ്തകപ്പുരയില്‍ എത്താറുണ്ട്
ഉമ്മറിന്റെ പുസ്തക ശേഖരത്തില്‍ ഇന്ന് കാണുന്ന പല പുസ്തകങ്ങളും കേരളത്തില്‍ ലഭ്യമല്ല. പ്രസാധകര് പോലും മറന്നുപോയ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ചിലതറവാടു വീടുകളിലും പണ്ട് കാലങ്ങളില്‍ ഭവന ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നത് ഇത് ഭൂരിഭാഗവും പുതിയ കാലത്ത് അന്യമായി. ഉമ്മറിന്റെ വീടിന് ചുറ്റുമുള്ള 3 വാർഡുകളിലെ വായന താൽപര്യം ഉള്ളവർക്കാണ് ഗ്രാമീണ ലൈബ്രറി മോഡലിൽ പുസതകങ്ങൾ വായിക്കാൻ കൊടുക്കാൻ ഉമ്മർ തിരുമാനിച്ചത്. അലമാരക്കക്കത്ത് അടച്ച് വെക്കാനുളള തല്ല പുസ്തകങ്ങൾ എന്ന തല കെട്ടാണ് ഈ പരിപാടിക്ക് പേര് നൽകിയിരിക്കുന്നത് , വരിസംഖ്യ ഒന്നും വാങ്ങിക്കില്ല , കുടുതൽ പുസ്തകങ്ങൾ സ്വീകരിക്കുന്ന വർക്കും, നിലവാരം പുലർത്തുന്ന വായനക്കും ഉമ്മർ സമ്മാനങ്ങൾ നൽകും . യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മുൻഗണ, ഉമ്മറിന്റെ പിതാവ് പരേതനായ ചിറക്കല്‍ കോയ എടക്കുളത്തെ വലിയൊരു വിഭാഗത്തിന് വായനശീലം പഠിപ്പിച്ചു കൊടുത്ത വ്യക്തികൂടിയാണ്.
കോയ നിരവധി മത, ചരിത്ര ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനും വില്‍പ്പനക്കാരനുമായിരുന്നു. കോയയുടെ മരണശേഷം അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തില്‍ നിന്ന് 130ഓളം ഗ്രന്ഥങ്ങള്‍ മലയാളം സര്‍വകലാശാല ഏറ്റെടുത്തു. സര്‍വകാശാലയില്‍ പ്രത്യേകം സൂക്ഷിച്ചു വെച്ചിട്ടുളള ഈ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഗവേഷണത്തിന്റെ ഭാഗമായി പഠിക്കാൻ ഉപയോഗിച്ച് വരുന്നു.
മാമാങ്കം സംരക്ഷണ സമിതി യുടെചെയര്മാനും റി എക്കൗയുടെ പ്രോഗ്രാം കോഡിനേറ്ററുമായ ചിറക്കല്‍ ഉമ്മര്‍ മലപ്പുറം പിടിപിസിയിൽമാമാങ്ക സ്മാരകങ്ങളുടെ കെയർട്ടേക്കറാണ്, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും വിവിധ സര്വകലാശാലളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷണിക്കാർ ഉണ്ട്.മലയാളം സംസ്കൃത സര്‍വ്വകലാശാലയും മറ്റു നിരവധി സംഘടനകളും ഉമ്മറിന് പ്രത്യേക സാക്ഷ്യപത്രം നൽകി ആദരിച്ചിട്ടുണ്ട്.
സൗഹൃദവേദി , തിരൂർ ദേശീയവായനാദിനത്തിൽ ഉമ്മറിൻ്റെ പുസ്തകങ്ങൾ ഇനി നാട്ടുകാർക്കും വായിക്കാൻ ഹോം ലൈബ്രറിയുടെ ഉൽഘാടനം പ്രശസ്ത എഴുത്തുകാരിയും സാഹിത്യകാരിയും ആയ റോഷ്നി കൈനിക്കര അദ്ദേഹത്തിൻ്റെ ചിറക്കൽ മനയായ തിരുന്നാവായ കാദനങ്ങാടിയിൽ ദേശീയ വായനാദിനത്തിൽ നാട്ടുകാർക്ക് ജൂൺ 18 രാവിലെ 10 മണിക്ക് തുറന്നു കൊടുക്കും. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന്
സൗഹൃദവേദി, തിരൂർ പ്രസിഡൻ്റ് കെപിഒ റഹ്ത്തുല്ല, സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു.

Leave a Reply