മലപ്പുറം: സംഘപരിവാർ സഹയാത്രികനായ അഡ്വ: കൃഷ്ണരാജിനെ യു ഡി എഫ്. ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്
ഹൈകോടതിയിലെ സ്റ്റാൻറ്റിംഗ് കൗൺസിലറാക്കിയത് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വേണ്ടി ബി ജെ പി. വോട്ട് കച്ചവടത്തിന്റെ ഇടനില ക്കാരനാക്കാനാണെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. നിലമ്പൂരിലെ ബി ജെ പി. സ്ഥാനാർഥിയെ തന്നെ യു ഡി എഫ് സ്പോൺസർ ചെയ്തതാണ്. വഖഫ് ഭേദഗത്തി നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കാസക്ക് വേണ്ടി ഹൈകോടതിയിൽ കേസ് വാദിക്കുന്ന അഡ്വ: കൃഷ്ണരാജ് കടുത്ത ന്യൂനപക്ഷ വിരോധിയും തീവ്ര സംഘപരിവാർ നിലപാടുകാരനുമാണെന്നും ഇത്തരം ഒരാളെ യാണ് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന വഴികടവ് ഗ്രാമ പഞ്ചായത്ത് ഹൈ കോടതിയിൽ സ്റ്റാൻറ്റിംഗ് കൗൺസിലറാക്കിയതെന്നു നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ആരോപിച്ചു.

Leave a Reply

Your email address will not be published.