നിലമ്പൂർ: നിലമ്പൂരിൽ ഇരു മുന്നണികളും രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ജനവികാരത്തെ ഭയന്നെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് ലത്തീഫ് പറഞ്ഞു. നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ദീർഘനാൾ യുഡിഎഫും പിന്നീട് എൽഡിഎഫിന്റെ ഭാഗമായി 9 വർഷം പി വി അൻവറും നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കൃത്യമായി വികസനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇടതുപക്ഷത്തിന്റെ ആർഎസ്എസ് വിധേയത്വത്തിനെതിരെ ഒന്നാം പിണറായി സർക്കാർ കാലം മുതൽ കേരള സർക്കാർ മതേതരമാവുക എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം സംഘടിപ്പിക്കുകയും അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ വർഷങ്ങളിലും വ്യാപകമായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ 2024ൽ മാത്രമാണ് പി വി അൻവർ ഈ വിഷയം ഉയർത്തിയത്
ആർഎസ്എസിനെതിരെ ശബ്ദിക്കുന്നു എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് വഴിക്കടവ് പഞ്ചായത്തിൽ അഡ്വ. കൃഷ്ണകുമാറിനെ സ്റ്റാൻഡിങ് കൗൺസിലർ ആക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുസ്ലിം നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഐ ലത്തീഫ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെകെ അബ്ദുൽ ജബ്ബാർ, പികെ ഉസ്മാൻ, സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, ട്രഷറർ റഷീദ് ഉമരി എന്നിവർ പങ്കെടുത്തു.
Leave a Reply