മലപ്പുറം: വാൽപാറ ദുരന്തത്തിൽ പെട്ട് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കൂടെ പരിചരിക്കാൻ നിൽകുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമിയും ജന.സെകട്ടറി എം. അഹമ്മദ് കുട്ടി മദനിയും ആവശ്യപ്പെട്ടു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ചികിൽസയിലുള്ളവരുടെ ബന്ധുക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ മെഡിക്കൽ കോളെജിലേക്ക് പ്രതിനിധി സംഘത്തെ അയക്കുകയും പരാതികൾ സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു*
കെ.എൻ.എം മർകസുദഅവ പാലക്കാട് ജില്ലാ പ്രസിഡന്റ് ഹഫീസുല്ല യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോയമ്പത്തൂർ മെഡിക്കൽ കോളെജിലെത്തി ചികിത്സയിലുള്ള വരെ സന്ദർശിക്കുകയും കൂട്ടിനിരിക്കുന്നവർക്ക് ആവശ്യമായ താമസ സൗകര്യങ്ങളും മറ്റും ഏർപാട് ചെയ്തു. എന്നാൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ സഹകരിക്കുന്നില്ലെന്നാണ് പ്രതിനിധി സംഘത്തിന് ബോധ്യപ്പെട്ടത്.
ചികിൽസയിലുള്ള നൗഷാദിന്റെ നില വഷളായപ്പോൾ വിവരമറിയിച്ചിട്ടും ഡോക്ടർമാർ യഥാസമയം വരാൻ തയ്യാറായില്ല.
ഇതിൽ പരാതിപ്പെട്ടതിന്റെ പേരിൽ ആരോഗ്യനില വഷളായി മരണപ്പെട്ട നൗഷാദിന്റെ ബന്ധുക്കളെ പൊലീസിനെക്കൊണ്ട് വേട്ടയാടുന്നതായും പ്രതിനിധി സംഘം പറഞ്ഞു.
ആയതിനാൽ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് ഇടപെട്ട് പരുക്കേറ്റവർക്ക് മികച്ച ചികിത്സ അവിടെ തന്നെ ലഭ്യമാക്കുകയോ കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് കേരളത്തിൽ ചികിത്സ ലഭ്യമാക്കുകയാ വേണം.
ചികിത്സാ പിഴവിൽ പരാതിപ്പെട്ടവർക്കെതിരെ പൊലീസ് നടത്തുന്ന അനാവശ്യ വേട്ടയാടൽ അവസാനിപ്പിക്കാൻ നടപടി വേണമെന്നും കെ.എൻ.എം മർകസുദഅവ സംസ്ഥാന നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply