Home » Politics » Page 6

Category: Politics

Post
മയപ്പെട്ട് ഗവർണർ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

മയപ്പെട്ട് ഗവർണർ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുത് എന്നാണ് പറഞ്ഞതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുെട അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.മുഖ്യമന്ത്രിക്ക്...

Post
ഹേമ കമ്മിറ്റി റിപ്പോർട്ട്: സഭയിൽ രൂക്ഷ വിമർശനവുമായി  വി.ഡി. സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട്: സഭയിൽ രൂക്ഷ വിമർശനവുമായി  വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെ ബാധിച്ച വിഷയം ചർച്ച ചെയ്തില്ലാ എന്ന് പറഞ്ഞാൽ, അത് സഭക്ക് നാണക്കേടാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കാഞ്ഞത് . ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ...

Post
മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: പി.വി. അന്‍വര്‍

മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: പി.വി. അന്‍വര്‍

കൊച്ചി: മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎൽഎ. എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍ . ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു. റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. 50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന...

Post
യുഡിവൈഎഫ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

യുഡിവൈഎഫ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ (യുഡിവൈഎഫ്) നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നതോടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിൽ...

Post
സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ

സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ

മലപ്പുറം: സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകുമെന്നു കെ.ടി ജലീൽ. പി.വി. അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കുമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും....

Post
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദ ഹിന്ദുവിൽ  പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്.  മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും  പരാതി നൽകിയിട്ടുണ്ട് .പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം...

Post
ഇന്ദിരയെ വിറപ്പിച്ച സഖാവ്

ഇന്ദിരയെ വിറപ്പിച്ച സഖാവ്

1977 സെപ്തംബർ അഞ്ച്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു.സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്‌ക്ക്‌ ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര...

Post
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ

ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ

ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ കണ്ണൂർ : ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ഇ പി ജയരാജൻ്റെ പിണക്കം ഇനിയും മാറിയില്ല. കഴിഞ്ഞ ദിവസം നടന്ന ചടയൻ ദിനത്തിലും പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജൻ പിണക്കം അവസാനിപ്പിച്ച് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനർ ടി കെ രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇപിയുടെ പിണക്കം മാറിയിട്ടില്ല എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നത്. ടിപിയെ സംരക്ഷിക്കാൻ എം വി ജയരാജൻ...

Post
കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്

കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്

മലപ്പുറം: നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടു പോവുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്കു മുമ്പ് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. അഡ്വ....

Post
ഐ.എൻ.എലിൽ ഐക്യം: നിലപാട് സ്വാഗതാർഹം: എൻ.വൈ.എൽ

ഐ.എൻ.എലിൽ ഐക്യം: നിലപാട് സ്വാഗതാർഹം: എൻ.വൈ.എൽ

സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കഴിക്കാതെ ആദർശ രാഷ്ട്രീയമുയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നവരുടെ നിലപാടിനെ അംഗീകരിച്ച ദേവർകോവിൽ – കാസിം വിഭാഗം യുവജന നേതാക്കളുടെ തിരിച്ചറിവ് പ്രശംസനീയമാണെന്ന് നാഷണൽ യൂത്ത് ലീഗ് (വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ഇടതുമുന്നണിയിൽ ഘടകകക്ഷി എന്ന പരിഗണന ലഭിക്കാതെ പോകുന്നതിന് പാർട്ടിയിലെ പിളർപ്പ് കാരണമായെന്ന വിലയിരുത്തൽ ശരിയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയിൽ ഐക്യം സാധ്യമാക്കണമെന്ന ആത്മാർത്ഥമായ ആവശ്യത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു, ഐക്യ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും നേതാക്കൾ...