തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലൂടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 262 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാം. കഴിഞ്ഞ നാലു വർഷത്തിൽ 262 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പദ്ധതിയെ ഏറ്റവും മാതൃകാപരമായ രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ ലഭിച്ചതിൽ രേഖാ നിർണ്ണയം പൂർത്തിയാക്കിയ 262 കുടുംബങ്ങൾക്കാണ് പഞ്ചായത്ത് വീട് നിർമ്മിച്ചത്. അതിനായി ഓരോ ഗുണഭോക്താക്കൾക്കും നാല് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകി. ജനറൽ വിഭാഗത്തിനായി 6,38,54,861 രൂപയും പട്ടികജാതി...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
Author: Staff correspondent (Shaiju TP)
നിമിഷയെ രക്ഷിക്കാൻ കേന്ദ്രം
ഡെൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്ന് കേന്ദ്രം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ . നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ്കേന്ദ്ര സർക്കാർ പറയുന്നത്.പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും...
വാഗ്ദാനം നിറവേറ്റി മന്ത്രി കെ. രാജന്‍;
67 പേര്‍കൂടി ഭൂമിയുടെ അവകാശികളായി പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പ് പാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് എംഎല്‍എയും ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍...
സപ്ലൈകോയിൽ ജോലി തട്ടിപ്പ്
സപ്ലൈകോയിൽ ജോലി കൊച്ചി:സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു.സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി. www.supplycokerala.com...
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ്...
പണിമുടക്ക് ബന്ദിന് സമാനം
തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. കെ എസ് ആർടിസി വരെ ഓടുന്നില്ല.ബുധനാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച് 24 മണിക്കൂർ സമയത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഭരണ, പ്രതിപക്ഷ യൂണിയനുകൾ പ്രത്യേകമായാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആർടിസി, സ്കൂളുകൾ, ബാങ്ക് , സർക്കാർ ഓഫിസുകൾ എന്നിവയെയെല്ലാം പണിമുടക്ക് ബാധിച്ചു.കെഎസ്ആർടിസി ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. അതു കൊണ്ടു തന്നെ സ്വകാര്യ...
കുംഭമേള: നഷ്ടപരിഹാരത്തില്‍ വ്യാപക ക്രമക്കേട്
ഡെല്‍ഹി: കുംഭമേളയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. 37 പേരാണ് മരിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടിയില്ലെന്നാണ് കണ്ടെത്തല്‍. മരിച്ച 18 പേര്‍ക്ക്് പണം നല്‍കാതെ അനര്‍ഹരായ 27 പേര്‍ക്ക് പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 25 ന്, ഇന്ത്യയുടെ വടക്കന്‍ ഉത്തര്‍പ്രദേശ് (യുപി) സംസ്ഥാനത്ത് നിന്നുള്ള സാധാരണ വസ്ത്രധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം അയല്‍രാജ്യമായ ബീഹാറില്‍ പണക്കെട്ടുകളുമായി എത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാല്‍ഗഞ്ച് നഗരം സന്ദര്‍ശിച്ച സംഘം, അവിടെ...
രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു : 3 പേർ കുടുങ്ങി കിടക്കുന്നു
രവിമേലൂർ കൊടകര : കനത്ത മഴയിൽ കൊടകരയിൽ പഴക്കം ചെന്ന രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു മൂന്ന് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുഇന്ന് കാലത്ത്6 മണിയോടുകൂടിയായിരുന്നു അപകടം. കാലങ്ങൾ പഴക്കമുള്ള രണ്ടു നില കെട്ടിടമാണ് ഇടിഞ്ഞു വീണത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ആയിരുന്നു – 17 തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് വീണത് -14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു -3 തൊഴിലാളികൾ കെട്ടിടത്തിനിടയിൽ കുടുങ്ങിയെന്നാണ് സംശയം, ഫയർ ഫോഴ്സ് യൂണിറ്റുകളും, പോലീസുമെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ! തൊഴിലാളികൾ...
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം
നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം. നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്. മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍,...
ഊക്കൻസിൽ വൻ അഗ്നിബാധ
രവി മേലൂർ ചാലക്കുടി ; ചാലക്കുടിയിൽ ഊക്കൻസ് എന്ന സ്ഥാപനത്തിൽ വൻ അഗ്നിബാധ.ചാലക്കുടിയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഊക്കൻസിൽ ഇന്ന് കാലത്ത് ഏകദേശം 8.30 മണിയ്ക്കാണ് വൻ അഗ്നിബാധ കാണപ്പെട്ടത് – കർട്ടൺ ക്ലോത്തുകൾ – മേൽത്തരം കിടക്കകൾ ഫർണീച്ചറുകൾ, പെയിൻ്റിംഗ്ഗ്കൾ, വീട്ടാവശ്യത്തിനവേണ്ട എല്ലാ വസ്തുക്കളും ഉള്ള സ്ഥാപനമാണ് ഊക്കൻസ്-പെയിൻ്റിംഗ്ഗ് സെക്ഷനിലാണ് ആദ്യമായി തീ കണ്ടത്, പിന്നീട് തീ ആളി പടരുകയാണ് ഉണ്ടായത്! ചാലക്കുടിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് !







