Author: Staff correspondent (Shaiju TP)

Post
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ നൽകി; മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ നൽകി; മാതാവിനെതിരെ കേസ്

താനൂരിൽ സാധനം വാങ്ങാൻ കടയിലേക്ക് പോകാൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരം കാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ആണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവർ കുടുങ്ങിയത്. താനൂർ എസ്ഐ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോളാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.

Post
ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു

ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു

ബഹ്‌റൈച്ച്: ഉത്തർപ്രദേശിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

Post
കുട്ടി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു

കുട്ടി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു

പത്തനംതിട്ട∙ കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

Article
ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്

ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്

തൊടുപുഴ∙ പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Article
പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു

പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു

ന്യൂഡല്‍ഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞ ശിക്ഷ 5 വ‍ർഷം...

Post
വളാഞ്ചേരി പീഢനം: പ്രതികൾ അറസ്റ്റിൽ

വളാഞ്ചേരി പീഢനം: പ്രതികൾ അറസ്റ്റിൽ

മലപ്പുറം∙ വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

Post
എസ്സെൻസ് ക്ലബ് ഗ്ലോബലിലിന് പുതിയ ഭാരവാഹികൾ

എസ്സെൻസ് ക്ലബ് ഗ്ലോബലിലിന് പുതിയ ഭാരവാഹികൾ

തൃശൂർ: എസ്സെൻസ് ക്ലബ് ഗ്ലോബലിന്റെ സംസ്ഥാന സെക്രട്ടറിയായി സന്തോഷ് മാത്യവിനെയും പ്രസിഡൻ്റായി പ്രവീൺ.വി.കുമാറിനെയും തെരഞ്ഞെടുത്തു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രമോദ് എഴുമറ്റൂർ (ട്രഷറർ)സിന്റോ തോമസ് (വൈസ് പ്രസിഡന്റ്)രാജേഷ് രാജൻ (ജോയിന്റ് സെക്രട്ടറി)എക്സിക്യൂട്ടീവ് അംഗങ്ങൾ: ശ്രീലേഖ ആർ. ബി., ഗിരീഷ് കുമാർ എന്നിവരാണ് മറ്റു ഭാരവാസികൾ

Article
സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് (22/06/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ സ്വർണത്തിന് 600 വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Post
കനത്ത മഴ: 47 മരണം

കനത്ത മഴ: 47 മരണം

ചൈന: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിന് ഗ്വാങ്‌ഡോംഗ് പ്രവിശ്യ സാക്ഷികളായത് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരെ കാണാതായയി. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നു. നിരവധി പ്രധാന റോഡുകൾ അടച്ചു. അതേസമയം...

Article
കടലുണ്ടി  ദുരന്തത്തിന്​ 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം

കടലുണ്ടി ദുരന്തത്തിന്​ 23 വർഷം; കാരണങ്ങൾ ഇന്നും ദുരൂഹം

ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കേരളത്തെ നടുക്കിയ കടലുണ്ടി ട്രൈൻ ൻ ദുരന്തത്തിന് ഇന്ന് 23 വർഷം . കാരണങ്ങൾ ഇന്നും ദുരൂഹതയായി തുടരുന്നു. ട്രൈയി​ൻ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന ദു​ര​ന്ത​ങ്ങ​ളു​ടെ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 52 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ക​ട​ലു​ണ്ടി ട്രെ​യി​ൻ ദു​ര​ന്ത​ത്തെ ക്കു​റി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് 23 വ​ർ​ഷ​മാ​യി​ട്ടും ദു​ര​ന്ത​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​തെ റെ​യി​ൽ​വേ ഇ​രു​ട്ടി​ൽ ഇന്നും ത​പ്പു​കയാണ്. കോരിചൊരിയുന്ന മഴയത്ത് 2001 ജൂ​ൺ 22...