Author: Staff correspondent (Shaiju TP)

Post
ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാം

ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാം

ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനിയാകാം ന്യൂഡൽഹി: ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാമെന്നും ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നും കേന്ദ്ര ധനമന്ത്രാലയം.2023 ഒക്ടോബറിൽ സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് കാരണമെന്ന് ധന മന്ത്രാലയം. ഓഗസ്റ്റ് 21 ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം.

Article
കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം

കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം

കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ 11ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി...

Article
ഇന്നും കനത്ത മഴ

ഇന്നും കനത്ത മഴ

തിരുവനന്തപുരം:  ഇന്നും അതിശക്തമായ മഴ ലഭിച്ചേക്കുമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. പാക്കിസ്ഥാൻ നൽകിയ ‘അസ്ന’ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് അറബികടലിൽ പ്രവേശിച്ച് ഒമാൻ...

Article
പാർട്ടിയെ തള്ളി ബൃന്ദ കാരാട്ട്

പാർട്ടിയെ തള്ളി ബൃന്ദ കാരാട്ട്

തിരുവനന്തപുരം: ലെെംഗികാതിക്രമ കേസില്‍ മുകേഷിനെ തള്ളി ബൃന്ദ കാരാട്ട്. മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Article
ആളു മാറി ജപ്തി: നടപടിക് നിർദേശം

ആളു മാറി ജപ്തി: നടപടിക് നിർദേശം

എം ബിന്ധു വിന് പകരം എം. സിന്ധുവിൻ്റെ പേരിൽ ജപ്തി വീട്ടമ്മക് ശാരീരികാസ്വസ്ഥ്യം.പരപ്പനങ്ങാടി : ആളുമാറി റവന്യൂ റിക്കവറിക് വില്ലേജ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച വീട്ടമ്മക് ശാരീരികാസസ്ഥ്യം,കനാറ ബാങ്കിലെ പരപ്പനങ്ങാടി ശാഖയിൽ നിന്നും ലോണെടുത്ത് കൃത്യസമയത്ത് അടക്കാത്തതിനാൽ റവന്യൂ റിക്കവറി നടത്തുന്നതായി പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചതോടെയാണ് ലോണെടുത്തിട്ടില്ലാത്ത വീട്ടമ്മ പകച്ചു പോയത്.പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ച നെടുവയിലെ എം. സിന്ധുവിനാണ് ജോലി സ്ഥലത്ത് ദേഹാസ്വസ്ഥ്യം മനുഭവപെട്ടത്. വില്ലേജ് ഓഫിസിലെത്തി...

Post
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി പരപ്പനങ്ങാടി നഗരസഭ!

ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി പരപ്പനങ്ങാടി നഗരസഭ!

പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിഭിന്നശേഷിക്കാർക്കായി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയർ നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അപേക്ഷ കിട്ടിയ അർഹരായ മുഴുവൻ പേർക്കും ഇന്ന് നടന്നപരിപാടിയിൽ വെച്ച് വിതരണം ചെയ്തത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന അധ്യക്ഷത വഹിച്ചു.ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർമാരായടി കാർത്തികേയൻ, ടി ർ റസാഖ്, ബേബി അച്യുതൻ,ജുബൈരിയ കുന്നുമ്മൽ, സുഹറ വി കെ,ഷമേജ്, കെ...

Post
ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു

ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു

തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍...

Post
പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ ദിലീപ് ?

പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ ദിലീപ് ?

റിപോർട്ടർ ചാനലാണ് വാർത്ത പുറത്തു വിട്ടത്. എന്നാൽ വാർത്തയുടെ അധികാരികത സംബന്ധിച്ച വിവരങ്ങളൊന്നും ചാനൽ പുറത്തു വിട്ടിട്ടില്ല.

Post
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ഓറഞ്ച് അലർട്ട് 30/08/2024: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 28/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 29/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30/08/2024:...

Article
മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം

മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം

മലയോര ഹൈവേയിൽ പൂക്കോട്ടുംപാടം മുതൽ കാളികാവ് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് 29) രാവിലെ ആറു മണിമുതൽ ശനിയാഴ്ച (ആഗസ്റ്റ് 31) വൈകുന്നേരം ആറുമണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കാളികാവ് ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോവുന്ന വാഹനങ്ങൾ മമ്പാട്ടുമൂല -കൂരാട് – വാണിയമ്പലം- അഞ്ചാംമൈൽ വഴി നിലമ്പൂരിലേക്കും തിരിച്ചും പോകണമെന്ന് കെ.ആർ.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.