Author: Staff correspondent (Shaiju TP)

Post
ചിമ്മിനി ഡാമിനി ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാമിനി ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...

Post
ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ത്യശ്ശൂര്‍ ഡിടിപിസി നടത്തുന്ന ടൂര്‍ പാക്കേജുകളുടെ സെപ്റ്റംബര്‍ മാസത്തെ ബുക്കിംഗ് ആരംഭിച്ചു. മസിനഗുഡി, ഊട്ടി, മൈസൂര്‍, ഗവി, പറമ്പിക്കുളം എന്നീ സ്ഥലങ്ങളിലേയ്ക്കാണ് പാക്കേജ് ഒരിക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 28 ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവം കാണുന്നതിനും ഡിടിപിസി അവസരം ഒരുക്കുന്നുണ്ട്. ഡിടിപിസിയുടെ ടൂര്‍ ബസ്സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യാത്രാ ആവശ്യങ്ങള്‍ക്കായി വാടക അടിസ്ഥാനത്തിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2320800, 9496101737.

Article
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണിയിട പെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യവസായ, നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിമൂന്നിന സാധനങ്ങൾക്ക് പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തിയിട്ടുണ്ട്. എഎ വൈ കാർഡുടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓർഡർ നൽകി കഴിഞ്ഞു....

Article
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ആർഎസ്എസും നേതാവുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. ദത്തത്രയാ ഹോസബലയുമായി നടത്തിയ സന്ദർശനം സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് എഡിജിപി സർക്കാരിന് വിശദീകരണം നൽകി. ക്ലാസ്മേറ്റിന്റെ ജനപ്രകാരം കൂടെ പോയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാറമേക്കാവ് വിദ്യമന്ദിറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2023 ൽ ആർഎസ്എസ് നേതാവിൻറെ വാഹനത്തിലാണ് എഡിജിപി പാറമേക്കാവ് വിദ്യാമന്ദിരിലെ ആർഎസ്എസ് ക്യാമ്പിലേക്ക് എത്തിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പൂരം കലക്കുന്നതിനു വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ...

Post
തൃശൂരിൽ നിന്നൊരു കള്ളൻ്റെ കഥ; നമ്മളും ഏറെ സൂക്ഷിക്കണം

തൃശൂരിൽ നിന്നൊരു കള്ളൻ്റെ കഥ; നമ്മളും ഏറെ സൂക്ഷിക്കണം

തൃശൂർ കമ്മീഷണർ പങ്കു വച്ചത്. സാർ ഞാൻ പോട്ടോർ ഭാഗത്തുനിന്നാണ് വിളിക്കുന്നത് എൻെറ അയൽപക്കത്തെ ഒരു വീട്ടിലുള്ളവർ മുംബൈയിലേക്ക് പോയിരിക്കുകയാണ് ഇപ്പോൾ അവിടെ ആരോ ഉള്ളതായി സംശയമുണ്ട്.  എത്രയും പെട്ടന്ന് വരണം സാർ രാത്രി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞതോടെയാണ് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ  വിളിച്ചുപറഞ്ഞത്. ഉടൻതന്നെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പട്രോളിങ്ങ് ഓഫീസറായ സബ് ഇൻസ്പെക്ടർ കെ എസ് ജയനെ സ്റ്റേഷനിൽ നിന്നും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. പട്രോളിങ്ങ് ലൊക്കേഷൻ ദൂരത്തായതിനാൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

Post
മാലതീ സി ടി അന്തരിച്ചു

മാലതീ സി ടി അന്തരിച്ചു

അരീക്കോട്: പുത്തലം പാറമ്മൽ പുത്തൻപുരക്കൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ മാലതി സി ടി (70) മക്കൾ : സുനിൽ കുമാർ { ക്രൗൺ സ്റ്റുഡിയോ അരീക്കോട് )അനിൽകുമാർമരുമക്കൾ :പ്രസന്ന, ഷിജിറിയ

Article
ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് യുവതി രംഗത്ത്. റിപ്പോർട്ടർ ചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.മലപ്പുറം എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ചാനലിനോട് പറഞ്ഞു. 2022 ലാണ് സംഭവം മലപ്പുറത്ത് ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ആണ് യുവതി പോലീസിനെ സമീപിച്ചത്.പൊന്നാനി സിഐ വിനോദിനെയാണ് സമീപിച്ചത്. വിനോദ് തൻറെ വീട്ടിലെത്തി എന്നെ ബലാത്സംഗം...

Post
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിൽപ്രതിഷേധച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മണ്ഡലം പ്രസിഡന്റ്‌ ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ ,സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി, കെ.പിഷാജഹാൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു.