Author: Staff correspondent (Shaiju TP)

Article
ചിമ്മിനി ഡാമിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം

ചിമ്മിനി ഡാമിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം

ചിമ്മിനി ഡാമിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം തൃശൂർ: തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമിൽ നിന്നും KSEB Power generation വേണ്ടി 6.36m3/s എന്ന തോതിൽ ജലം 31/07/24 തീയതിയിൽ 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നതാണ്.ആയതിനാൽ കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാൽ കുറുമാലി, കരുവന്നൂർ പ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.

Article
ചൂരൽമലയിലേക്ക് ഇന്ന് ബെയിലി പാലം നിർമ്മിക്കും

ചൂരൽമലയിലേക്ക് ഇന്ന് ബെയിലി പാലം നിർമ്മിക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും

Article
അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ

അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ

അഞ്ച് ജില്ലകളിൽ ഇന്ന് കനത്ത മഴ തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്

Article
സ്ഥിരീകരിച്ച മരണം 164: തെരച്ചിൽ തുടരുന്നു

സ്ഥിരീകരിച്ച മരണം 164: തെരച്ചിൽ തുടരുന്നു

വയനാട്ടിൽ മരിച്ചവരുടെ എണ്ണം 151ആയുയർന്നു. ഇനിയും 100 കണക്കിനു പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് തിരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ചയോടെ വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയേക്കും. ബുധനാഴ്ച ഉച്ചയോടെ മൈസൂരുവിൽ എത്തിയതിനു ശേഷം ഇരുവരും റോഡ് മാർഗേ വയനാട്ടിൽ എത്തിച്ചേരുമെന്നാണ് വിവരം. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോര്‌പ്സ് സെന്‍ററിൽ നിന്ന് 200 സൈനികർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട്...

Post
പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം. രവിമേലൂർ കാലടി,ചെങ്ങൽ, ആറങ്കാവ്, തിരു നാരായണപുരം പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായ കപ്പ എത്തവാഴ തുടങ്ങിയ കൃഷികൾക്കാണ് വൻ നാശം നവംഭവിച്ചത്. പൈനാടത്ത് ദേവസ്സിക്കുട്ടി, വല്യൂരാൻ ഡേവിസ്, പടിഞ്ഞാറേ തേനൂര് സുബ്രഹ്മണ്യൻഎന്നിവർക്കാണ് വലിയ നഷ്ടം പ്രളയം വരുത്തി വച്ചത്. ആറങ്ങാവിൽ മീൻ പിടിച്ച്ഉപജീവനം നടത്തിവന്ന ഉതുപ്പാൻ വർഗീസിന്റെ 1.25 ലക്ഷം രൂപ വിലവരുന്ന രണ്ടു വഞ്ചികൾ ഒഴുക്കിൽ പെട്ട് നഷ്ടപ്പെട്ടു. വെള്ളപ്പൊക്ക കെടുതി പ്രദേശങ്ങൾ കർഷക സംഘം നേതാക്കളായ പി. അശാകൻ,...

Post
വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ് സുല്‍ത്താന്‍ ബത്തേരി: കൊടുവള്ളിയില്‍ നിന്ന് ചൂരല്‍ മലയിലേയ്ക്ക് വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ ക്യാംപുകള്‍ കയറിയിറങ്ങുകയാണ് കൊടുവള്ളി സ്വദേശി റഹൂഫ്. വിരുന്നിനെത്തിയ വീടും അതിനടുത്ത വീടുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരിക്കുന്നു. എങ്കിലും അവരെ തിരഞ്ഞ് ക്യാംപുകള്‍ തോറും നടക്കുകയാണ് റഹൂഫ്. കുടുംബാംഗങ്ങളായ യൂസുഫ്, ഷമീര്‍. ഷഹന, റുക്‌സാന, മുനിര്‍, അമല്‍ നിഷാന്‍ റോഷന്‍ എന്നിവരാണ് റഹൂഫിന്റെ കൂടെയെത്തിയത്. എന്നാല്‍ അവരെയാരെ കുറിച്ചും യാതൊരു വിവരവുമില്ല. കൂട്ടത്തില്‍ കാണാതായവരില്‍ മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്....

Post
ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.

Article
വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം...

Article
വയനാടിന്റെ പരിസ്ഥിതിയെ മറന്നു വേണോ തുരങ്കം?

വയനാടിന്റെ പരിസ്ഥിതിയെ മറന്നു വേണോ തുരങ്കം?

അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഒരു തുരങ്കം വരുമ്പോള്‍ യാതൊരു പഠനവും നടക്കാതിരുന്നാല്‍ വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ തുരങ്കം സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ കൃത്യവും സുതാര്യവുമായ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. മെഡ്‌ലിങ് മീഡിയ സ്റ്റാന്റ് പോയിന്റില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്ന പൊയ്തുരങ്കം എന്ന ലേഖനത്തില്‍ രണ്ടാം ഭാഗം വായിക്കാം. പാരിസ്ഥിതിക പഠനം നടത്തേണ്ടത് ആരാണ്? വികസനത്തില്‍ നിന്ന് സുസ്ഥിര വികസനത്തിലേയ്ക്ക് ലോകം സഞ്ചിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. സ്റ്റോക്ക് ഹോം...