Author: Staff correspondent (Shaiju TP)

Post
39098

ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജിവെക്കണം- പി അബ്ദുല്‍ ഹമീദ് തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എ തന്നെ ഇടതു ഭരണത്തിലെ അഴിമതിയും ആര്‍എസ്എസ് വിധേയത്വവും അക്കമിട്ട് നിരത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇടതുഭരണത്തിന്റെ നേട്ടം പൊതുപ്രവര്‍ത്തകരെ നിശബ്ദമാക്കിയതാണെന്ന ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ബിജെപിക്ക് സീറ്റുറപ്പിച്ചത് എഡിജിപി അജിത് കുമാറാണെന്ന് ഓരോ മിനിട്ടിലും വ്യക്തമായിക്കൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ...

Post
തിരൂരിൽ മാധ്യമപ്രവർത്തകർക്കായി ശിൽപശാല

തിരൂരിൽ മാധ്യമപ്രവർത്തകർക്കായി ശിൽപശാല

തിരൂർ: രാജ്യത്തെ പ്രശത്ഭരായ മാധ്യമപ്രവർത്തകരെയും നിയമവിദഗ്ദരെയുമുൾപ്പെടെ പങ്കെടുപ്പിച്ച് തിരൂരിൽ മാധ്യമപ്രവർത്തകർക്കായിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിൽപശാല സംഘടിപ്പിക്കാൻ കേരളാ ജേർണ്ണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ഒക്ടോബർ അവസാന വാരത്തിൽ തിരൂരിൽ നടക്കുന്ന ശിൽപ്പശാലയിൽ താമസ ഭക്ഷണ സൗകര്യമുൾപ്പെടെ സജ്ജീകരിക്കും.ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് വി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഷെഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം പി.കെ.രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് റാസിഖ്വെട്ടം...

Post
അൽ വഹ്ദ അസ്മി സ്കൂളിൽപ്രിസം കേഡറ്റ് വർണ്ണ വസന്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

അൽ വഹ്ദ അസ്മി സ്കൂളിൽപ്രിസം കേഡറ്റ് വർണ്ണ വസന്തം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

അനന്താവൂർ :ചേരുരാൽ അൽ വഹ്ദ അസ്മി ഇംഗ്ലീഷ് സ്കൂളിൽ പ്രിസം കേ ഡറ്റ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ ആത്മധൈര്യവും അച്ചടക്കവും സേവന മനോഭാവവും ചെറു പ്രായത്തിൽ വളർത്തിയെടുക്കുന്നതിന് സംഘടിപ്പിച്ച വർണ്ണ വസന്തം ക്യാമ്പ്തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.മാനേജിങ്ങ് ഡയറക്ടർ ഷുഹൈബ് ആയപ്പള്ളി അധ്യക്ഷനായി. ഡയറക്ടർ കെ. ഖലീലുദ്ധീൻ ഫ്ലാഗ് ഹോസ്റ്റിങ്ങ് നിർവഹിച്ചു.പ്രിസം കേഡറ്റ് മെന്റെർമാരായസിപി .ഷെറിൽ ഷാന, എം ആതിര, എൻ കെ .സഫ്‌വാന എന്നിവർ ക്യാമ്പിന് നേതൃത്വം...

Post
ജെ.സി.ഐ ദേശീയ പ്രസിഡൻ്റിന് തിരൂരിൽ സ്വീകരണം നൽകി

ജെ.സി.ഐ ദേശീയ പ്രസിഡൻ്റിന് തിരൂരിൽ സ്വീകരണം നൽകി

തിരൂർ: രൂപീകരണത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ജെ.സി. ഐ ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റ് അഡ്വ.രഖേശ് ശർമക്ക് തിരൂരിൽ സ്വീകരണം നൽകി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നരയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി.ജെ.സി.ഐ തിരൂരിൻ്റെ 40-ാം വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ദേശീയ പ്രസിഡൻ്റ് തിരൂരി ലെത്തിയത്.1984 ജൂലൈ 4 നാണ് ജെ.സി.ഐ തിരൂർ രൂപീകരിക്കുന്നത്.200 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് 40-ാം വാർഷികത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.ഉദ്ഘാടന പരിപാടിയിൽ ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര...

Post
ആ സി ബി എസ് ഇ സെൻട്രൽ സഹോദയാ ജില്ലാ കലോത്സവം തിരൂരിൽ

ആ സി ബി എസ് ഇ സെൻട്രൽ സഹോദയാ ജില്ലാ കലോത്സവം തിരൂരിൽ

27 ,28 ,29 തീയതികളിലായി നടക്കുന്ന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ അതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി.മലപ്പുറം സെൻട്രൽ സഹോദയയും സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിലെ ഡിജിറ്റൽ ഫെസ്റ്റ് ഊരകം അൽഫോൻസ പബ്ലിക് സ്കൂളിലും സ്റ്റേജിതര ഇനങ്ങൾ രണ്ടു മേഖലകളായി മഞ്ചേരി നോബ്ൾ പബ്ലിക് സ്കൂളിലും, പുകയൂർ മലബാർ സെൻട്രൽ സ്കൂളിലുമായി പൂർത്തിയായി. കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലോത്സവത്തിന്റെ സംഘാടകസമിതി...

Article
എഡിജിപി എംആർ അജിത് കുമാറിന്

എഡിജിപി എംആർ അജിത് കുമാറിന്

തിരുവനന്തപുരം : തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി. സർക്കാർ പുതിയ അന്വേഷണത്തിന് ശുപാർശ നൽകി.അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.സിപിഐയുടെ രാഷ്ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാർ സ്വയം വെള്ളപൂശി...

Post
ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു

ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു

ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു.തിരൂർ :ഒക്ടോബർ എട്ട്, ഒൻപത്, പത്ത് തിയ്യതികളിൽ തിരൂർ സ്റ്റേഡിയ ത്തിൽ നടക്കുന്ന കായിക മേളയുടെ ചെയർപേഴ്സണായി എ.പി. നസീമയെയും കൺവീനറായി എ. ഇ. ഒ വി വി രമയേയും തിരഞ്ഞെടുത്തു. എൻ .പി ഫൈസൽ , റസിയ ഷാഫി,പി. രാമൻകുട്ടി, കെ.കെഅബ്ദുൾ സലാം, അഡ്വ എസ്. ഗിരീഷ്, വി.ഫാത്തിമത്ത് സജ്ന, ടി ബിജിത , അബൂബക്കർ കെ.ഗിരീഷ്, കെ. സുനിൽകുമാർ, വിവിധ സംഘടനാ പ്രതിനിഥികൾ പങ്കെടുത്തു പ്രസംഗിച്ചു.

Post
കോൺഗ്രസ്പ്രതിഷേധവും പൊതുയോഗവും

കോൺഗ്രസ്പ്രതിഷേധവും പൊതുയോഗവും

തൃശൂർ പൂരം കലക്കിയ എഡിജിപി തന്നെ പൂരം കലക്കിയതിനെപ്പറ്റി അന്വേഷണം നടത്തുന്നത് അപഹാസ്യം.. കോൺഗ്രസ്.. പൊന്നാനി: കേരളത്തിലെ ആഭ്യന്തരവകുപ്പിൽ പോലീസിലെ ക്രീമിനൽ സ്വഭാവമുള്ളവരാണ് ഭരണം നടത്തുന്നതെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രകടനവും പൊതുയോഗവും നടത്തി. തൃശൂർ പൂരം കലക്കിയ എഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഇടതുപക്ഷ ഭരണകക്ഷിയായ സിപിഐ പരസ്യ നിലപാടെടുക്കുകയും പൂരം നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും, ക്രമസമാധാന ചുമതലയുള്ള...

Post
ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു-

ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു-

വളപട്ടണം മിൽറോഡ് സ്ട്രീറ്റ് നമ്പർ 5ൽ ഭാരത്‌ പ്ലൈവുഡിന് സമീപം താമസിക്കുന്ന പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് ഖതീജ (80) മരണപ്പെട്ടു.ഭർത്താവ് : സി. പി. ഇബ്രാഹിംമക്കൾ : ശിഹാബുദ്ദ്ധീൻ, മുനീർ, ഷഫീഖ്, ബഷീർ, ഫാത്തിബി,മരുമക്കൾ : നജ്മ, ഹസീന, ആയിഷ , ശംസിയ, ഹസ്ന ,

Post
കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് പിണറായി വിജയൻ:അഡ്വ ജെയ്സൺ ജോസഫ്.

കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് പിണറായി വിജയൻ:അഡ്വ ജെയ്സൺ ജോസഫ്.

കാലടി : കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് മുഖ്യമന്ത്രി പിണറായി വിജയനാണന്ന്എ.ഐ.സി.സി.അംഗംഅഡ്വ.ജെയ്സൺ ജോസഫ് പറഞ്ഞു.കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനുംആർ.എസ്.എസും. തമ്മിലുള്ള രഹസ്യ ബാന്ധവമാണ് തൃശൂരിലെബി.ജെ.പി.യുടെ വിജയമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ജെയ്സ്ൺ ജോസഫ് പറഞ്ഞു. കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവാഹക സമിതിയംഗംപി.ജെ.ജോയ് മുൻ എം.എൽ.എ.ഡിസിസി...