രവി മേലൂർ കൊച്ചി: പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പിഒസി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിൻ്റെ ഭാഗമായി” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായഅഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.റവ. സിസ്റ്റർ സോളി സ്വാഗതവും. അഡ്വ. അബ്രഹാം മാത്യു നന്ദിയും പറഞ്ഞു.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായ കഥാകാരൻ: ഡോ : എൻ.ആർ. ഗ്രാമപ്രകാശ്
രവിമേലൂർ ഇരിങ്ങാലക്കുട: മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്’. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീൻ്റെ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരുടെ കഥയാണ് എഴുതിയത് . അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ബിആർസി ഡയറക്ടർ കെ.ആർ. സത്യപാലൻ...
സേവ് വയനാട്: ഒതുക്കുങ്ങൽ ജിഎച്ച്എസിനു അംഗീകാരം
ഒതുക്കുങ്ങൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരുരങ്ങാടി ജില്ലാ അസോസിയേഷൻ,വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്വിദ്യാഭ്യാസജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിക്കൊടുത്ത ഹൈസ്കൂളിനുള്ള ആദരംവേങ്ങര ലോക്കൽ അസോസിയേഷനിലെ ഒതുക്കുങ്ങൽ ജിഎച്ച്എസിന്.പരപ്പനങ്ങാടി SNMMHSS ൽ നടന്ന ചടങ്ങിൽസ്റ്റേറ്റ് കമ്മിഷണർ സ്കൗട്ട്സ് ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രശസ്തി പത്രവും അവാർഡും വിതരണംചെയ്തു.സ്റ്റേറ്റ് കമ്മിഷണർ ഗൈഡ്സ് സലോമി അഗസ്റ്റിൻ, ASOC ജിജി ചന്ദ്രൻ, ജില്ലാ സെക്രട്ടറി അൻവർ കള്ളിയാട്ട്, ജില്ലാ കമ്മീഷണർ സ്കൗട്ട്സ് രാജ്‌മോഹനൻ, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ...
കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
കാസര്‍കോട് : കുടുംബ വഴക്കിനെ തുടർന്ന് കാസര്‍കോട് അമ്പലത്തറ കണ്ണോത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ബീനയുടെ തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
മായന്നൂരിൽ കാട്ടുപന്നി വേട്ട; രണ്ടുപേർ അറസ്റ്റിൽ
ചേലക്കര : കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. കിള്ളിമംഗലം കങ്കലാത്ത് വീട്ടിൽ രാജേഷ് കെ ആർ ( 40 ) , ചക്കുംപറമ്പ് ഷഫീക്ക് (33) എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി.ജയപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ശ്രീജേഷ് കണ്ണൻ ഒളിവിലാണ്.മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിള്ളിമംഗലം കൊളമ്പ് ഭാഗത്തു നിന്നുമാണ് കാട്ടുപന്നിയെ വേട്ടയാടി പിടിച്ചത്. എസ് എഫ് ഒ ഷാജു.സി.എൽ, ബി.എഫ്.ഒ മാരായ ആർ ദിനേശൻ , പി....
മോട്ടോർസൈക്കിൾ ഇടിച്ച് മധ്യവയസ്കൻ മരിച്ചു
പുറത്തൂർ: പടിഞ്ഞാറേക്കര ആനപ്പടിയിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകും വഴി മറ്റൊരു മോട്ടോർസൈക്കിൾ വന്നിടിച്ച് മധ്യവയസ്കൻ മരിച്ചു.പണ്ടാഴി ആനപ്പടി സ്വദേശി കുപ്പന്റെ പുരക്കൽ ഹനീഫ (47) ആണ് മരിച്ചത്. മത്സ്യവിൽപ്പന തൊഴിലാളിയാണ്.സജീവ മുസ്ലിം ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് അംഗവുമായ ഹനീഫ നാല് പെൺകുട്ടികളുടെ പിതാവുമാണ്.തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് 11ഓടെ കൂടി കാട്ടിലപ്പള്ളി ജുമുഅ മസ്ജിദിൽ ഖബറടക്കും.
എക്‌സിറ്റ് പോൾ: ഹരിയാന കോൺഗ്രസിനൊപ്പം ജമ്മുവിൽ ബലാബലം
ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ജമ്മു കശ്മീരിൽ ബി.ജെ.പിയ്ക്കും കോൺഗ്രസിനും തുല്യവിജയസാധ്യത മുന്നോട്ടുവെക്കുമ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. 90 അംഗ നിയമസഭയിൽ ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് 50 സീറ്റുകൾ പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഹരിയാനയെ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വോട്ടെണ്ണൽ നടക്കുന്ന 8ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് തങ്ങളുടെ സർക്കാർ തിരിച്ചെത്തും....
മസ്റ്ററിംഗിന് എത്തിയില്ല; മലപ്പുറത്ത് 35,947 പേര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല
മലപ്പുറം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താതെ 35,947 പേര്‍. സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ജില്ലയില്‍ 5,31,423 പേരാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 4,95,476 പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്. വിധവ പെന്‍ഷന്‍ പുനര്‍വിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്. പ്രത്യേക...
ഇടുക്കിയിലെ ആദ്യ ടോൾ പ്ലാസ തുറന്നു
മൂന്നാർ: ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളം ലാക്കാട് പ്രവർത്തനം ആരംഭിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പുനർനിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ടോൾ പിരിക്കാൻ തുടങ്ങി.ആന്ധ്രാപ്രദേശിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് നടത്തുന്നത്. മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ടോൾ പിരിവ് തുടങ്ങിയിരുന്നില്ല. കൂടാതെ ടോൾ ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ഫാത്തിബീസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
തിരൂർ:ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ഫാത്തിബീസ് ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവ്വഹിച്ചു. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്ന് പ്രവർത്തനമാരംഭിച്ചു. അൽ ഫിത്വർ സ്കൂൾ വിദ്യാർഥികളുടെ ഖിറാഅത്തോടെയാണ് ഉദ്ഘാടന സമ്മേളനം സമാരംഭിച്ചത്.കുറുക്കോളി മൊയ്‌തീൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാല വൈസ് ചാൻസിലർഡോ.എൽ. സുഷമ...









