തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയതായാണ് വിവരം. ഈ കത്തിന്‍റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നതോടെയാണ് വിവിരം പുറത്തറിഞ്ഞത്....
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Author: Staff correspondent (Shaiju TP)
അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; രണ്ടു പേർ അറസ്റ്റിൽ
പൂനെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവർ റീൽസെടുത്തത്.
ഡോക്ട്റേറ്റ് നേടിയ സൈതലവി കറുത്തേടത്തിനെ ആദരിച്ചു.
പരപ്പനങ്ങാടി : ബിസിനസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ സൈതലവി കറുത്തേടത്തിന് എസ്.ഡി.പി.ഐ ആദരവ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശിയായ സൈതലവികറുത്തേടത്ത് ബിസിനസ് രംഗത്ത് കുറച്ച് കാലം കൊണ്ട് നേടിയ ഉയർച്ചക്ക് കിട്ടിയ അംഗീകാരമാണ് നാടിൻ്റെ അഭിമാനമായി മാറിയതെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. എസ്.ഡി.പി.ഐ കരിങ്കല്ലത്താണി മേഖല നൽകിയ ആദരവ് സൈതലവിക്ക് നൽകി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ, വൈസ് പ്രസിഡൻ്റ് വാസുതറയിലൊടി, കരിങ്കല്ലത്താണി...
പ്രിയങ്കയ്ക്കായി വയനാട്ടിൽ മമത
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് എത്താനായി മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മമത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ കടുത്ത എതിർപ്പുന്നയിച്ചിരുന്ന ബംഗാൾ...
അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ 8 വയസുകാരനെ രക്ഷിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക് ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങള്‍ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാല്‍ സമയബന്ധിതമായ ഇടപെടല്‍ മൂലം ഇതൊഴിവാക്കാന്‍ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍...
ചെന്നിത്തലയ്ക്ക് കുറച്ച് സങ്കടങ്ങളുണ്ട്
തിരുവനന്തപുരം: പല ഘട്ടങ്ങളിലായി പാർട്ടിയിൽ തനിക്കെതിരേയുണ്ടാകുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തിയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന പരാതിയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിരുന്നിൽ പങ്കെടുക്കാതെ അദ്ദേഹം ഇറങ്ങിപ്പോയിരുന്നു. പിന്നാലെ, അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമം ആരംഭിച്ചു. അടുത്തു നിൽക്കുന്ന നേതാക്കൾ ഇടപെട്ടതോടെ വിഷയത്തിൽ എതിർപ്പുണ്ടായെങ്കിലും നീരസം പ്രകടമാക്കാതെയാണ് അദ്ദേഹം ഇന്നലെ നിയമസഭയിൽ എത്തിയത്. കെപിസിസി ഭാരവാഹികളാരും...
വീണ്ടും ഉയർന്ന് സ്വര്‍ണ വില
ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6715 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 53,780 രൂപയായി.18 കാരറ്റ് സ്വർണ്ണത്തിൻറെ വിലയും വർദ്ധിച്ച് 5590 രൂപയായി.
പെട്രോൾ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.ജൂണ്‍ അഞ്ചാം തീയതിയാണ് അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ...
കളളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദ്ദേശം
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (22-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച സമയവും തീയതിയും: 06.00 AM; 21-06-2024 IMD-INCOIS-KSDMA-KSEOC
വ്യാജമദ്യ ദുരന്തം: മരണം 50 ആയി
മുഖ്യപ്രതി അറസ്റ്റില്‍ ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ഇയാളാണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. വ്യാജമദ്യവുമായി ബന്ധപ്പെട്ട 70 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം, വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന 8 പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. നിലവിൽ 165 ഓളം പേര്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ...