Author: Staff correspondent (Shaiju TP)

Post
സ്വർണവില ഉയർന്നു

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7945 ആയി. കഴിഞ്ഞ മാസം 22 നാണ് പവന്റെ വില 60,000 കടന്നത്. അന്താരാഷ്‌ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവിലയുടെ കുതിപ്പിന് കാരണമായി. ഏകദേശം 38% ത്തോളം...

Article
ഒഴിഞ്ഞുമാറി പ്രിയങ്കാ ഗാന്ധി

ഒഴിഞ്ഞുമാറി പ്രിയങ്കാ ഗാന്ധി

കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം...

Article
ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം

ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം

പ്രയാഗ്‌രാജ്: ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഹിന്ദുക്കളായ യുവാക്കള്‍ രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍.മഹാകുംഭ് നഗറില്‍ നടന്ന വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. ഈ സാഹചര്യം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ ഹിന്ദു സമൂഹം മാത്രമല്ല, രാജ്യം തന്നെ അപകടത്തിലാകും. ജനസംഖ്യയുടെ കുറവുകാരണം ഈ...