തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം മലയം സ്വദേശിയായ ഗുണ്ടാ നേതാവ് അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാളെ മുൻപും കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്‍റെ മൃതേദഹം തമിഴ്നാട് പൊലീസാണ് കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം...
FlashNews:
NH 544 ന്റെ ഗതാഗതകുരുക്കഴിക്കാൻ താല്കാലിക പാതയൊരുക്കി തൃശ്ശൂർ പോലീസ്
സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി
എസ് സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് പരാതി
നമ്മളൊന്ന് വെട്ടത്ത് നാട് ചരിത്രകൂട്ടായ്മ
ഭരണകക്ഷി സംഘടനകളുടെ അടിമത്തം ഭയാനകം :ബാബു നാസർ
ഇഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു: സിപിഎ ലത്തീഫ്
ചേലക്കരയിൽ ശ്രീനാരായണ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തി
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം
മലപ്പുറം വിദ്വേഷ പരാമർശം വെള്ളാപള്ളിക്കെതിരെ നാഷണൽ ലീഗ് പരാതി നൽകി
വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല : പി.ഡി.പി.
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍
പരപ്പനങ്ങാടി മേൽപാലത്തിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നു.
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും
വഖ്ഫ് നിയമഭേദഗതി ബില്ല് മൗലികാവകാശ ലംഘനം: വെൽഫെയർ പാർട്ടി
വഖ്ഫ് ഭേദഗതി ബില്ല്പിഡിപി പ്രധിഷേധ പ്രകടനം നടത്തി
എസ് എം എ വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ്
പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും_
ലഹരിക്കെതിരെ നാട്ടുകാരുടെ ജാഗ്രതയെ ചോദ്യം ചെയ്യാൻ നീക്കം
ടൈൽ വിരിച്ചതിലെ അപാകതകൾ,വിരിച്ചിട്ടില്ലെന്ന വാദം തള്ളി,30000 രൂപ നഷ്ടപരിഹാരം
Author: Staff Correspondent (Jyobish V)
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അന്വേഷണ കമ്മീഷൻ പോരാ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ട് അംഗ കമ്മീഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ തന്നെ നടപ്പിലാക്കിയാൽ മതിയെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു....
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ
തിരുവനന്തപുരം: കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം നൽകി. നബാർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് കത്തയച്ചു. റിസർവ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച്...
ഇടിമിന്നൽ വാദം ഏശിയില്ല, ബി എസ്എൻഎൽ കുടുങ്ങി
ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം...
‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു
കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9...
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ അമേരിക്കയിലേക്ക്
കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ്...
പ്ലസ് വൺ സീറ്റ്: ഇതിൽ യാഥാർത്ഥ്യമുണ്ടോ?
പ്ലസ് വൺ സീറ്റ് വിഷയത്തിലെ യാഥാർത്ഥ്യമെന്താണ്. സി പി എം അനുഭാവിയായ അനുപ് ചൊക്ലി പങ്കു വച്ച കണക്കുകളാണ്. പൊതു ജനങ്ങൾക്ക് പരിശോധിക്കാനായി പങ്കു വയ്ക്കുന്നു അനൂപ് ചൊക്ലിയുടെ പോസ്റ്റ് : ഇന്ന് ഒരു സുഹൃത്ത് പറഞ്ഞു സർക്കാർ വിദ്യാർത്ഥികളെ ജയിപ്പിച്ചാൽ മാത്രം പോര അവർക്ക് പഠിക്കാൻ ഉള്ള സൗകര്യം കൂടെ ഉണ്ടാക്കി കൊടുക്കണം. മിനിമം ഫുൾ A+ കിട്ടിയവർക്ക് സയൻസ് ബാച്ച് എങ്കിലും എടുക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. മലപ്പുറം ജില്ലയിലെ വാർത്തകൾ വച്ചാണ് ഇത്തരത്തിൽ...
വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും
ചെന്നൈ: കേരളത്തിന് അനുവദിക്കുന്നത് 10 വന്ദേ മെട്രോ ട്രെയിനുകൾ. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെൽവേലിയിലേക്കുമായിരിക്കും ആദ്യ പരിഗണനയെന്നാണ് റിപ്പോർട്ട്.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും.ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. നിരക്കുൾപ്പടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ, ഫാസ്റ്റിൻ്റ നിരക്കാവാനാണ് സാദ്ധ്യതയെന്നാണ് വിവരം.
ജനങ്ങൾക്കിടയിൽ ഇടതിന് മതിപ്പുണ്ടോ?
തിരുവനന്തപുരം: ജനങ്ങളോട് ഇടപഴകുമ്പോൾ കൂറും വിനയവുമാണ് വേണ്ടത്. അസഹിഷ്ണുതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതു പക്ഷത്തിന് പഴയ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം തകർന്നതിൽ സ്വയം പരിശോധന ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. എല്ലാ തലങ്ങളിലും ആത്മവിമർശനത്തിന് തയാറാവണം. ഏറ്റവും വലുത് ജനങ്ങളാണ്. യാഥാർഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനപാടവം കൊണ്ടോ ഉപരിപ്ലവമായ വിശകലന സാമർഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്....
പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി: കുടുങ്ങി
കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി. ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ...