യുടിഇഎഫ് തിരൂർ
തിരൂർ : ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
വിവിധ പോളിംഗ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് രണ്ട് ദിവസങ്ങളിലായി ക്ലാസുകൾ നൽകിയപ്പോൾ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിച്ചേരുമ്പോൾ വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പല ഫെസിലിറ്റേഷൻ സെന്ററുകളിലും തപാൽ വോട്ടുകൾ എത്തിയിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ
എട്ടാം തീയതി വിതരണ കേന്ദ്രങ്ങളിൽ എല്ലാവർക്കും വേട്ടു ചെയ്യാനുള്ള സമയവും സാഹചര്യവും ഉണ്ടാകില്ല . തിരക്ക് കാരണം പലരും വോട്ടവകാശം വിനിയോഗിക്കാൻ മടിക്കും .
മറ്റ് പോളിങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള പോലീസുകാർ , താത്ക്കാലിക പോലീസുകാർ , ഡ്രൈവർമാർ അടക്കമുള്ളവർക്ക്
പോസ്റ്റൽ ബാലറ്റ് എത്തിയില്ലെന്ന പരാതിയുണ്ട്.
നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ആവാത്ത സ്ഥിതിയാണ് എന്ന് ജീവനക്കാർ പരാതി പെടുന്നു . ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന സമീപനമാണെന്നും കൂടുതൽ ദിവസങ്ങൾ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ തയ്യാറാകണമെന്നു൦ പോളിംഗ് ഉദ്യോഗസ്ഥർക്ക് വേട്ട് ചെയ്യാൻ കൂടുതൽ ഫെസിലിറ്റേഷൻ സെൻ്ററുകൾ ഒരുക്കണ മെന്നും യുടിഇഎഫ് തിരൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജകമണ്ഡലം ചെയർമാൻ മനോജ് ജോസ് അധ്യക്ഷത വഹിച്ചു.
Leave a Reply