
പുറത്തൂർ ആശുപത്രി പടിയിൽ
മദ്യ നിരോധന സമിതി പ്രവർത്തകർക്കെതിരെ ആക്രമണ ശ്രമം
തിരൂർ: നാടെങ്ങും മദ്യം ഒഴുക്കി കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി സംഘടിപ്പിച്ച തെരത്തെടുപ്പ്
ഇടപെടൽ വാഹന ജാഥ സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി തവനൂർ തിരൂർ
മണ്ഡങ്ങളിലെ മുപ്പതോളം
കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
മദ്യമുതലാളിമാർക്കും പാർട്ടിക്കും വേണ്ടി നാട്ടുകാർക്കുണ്ടായിരുന്ന മദ്യ നിയന്ത്രണാധികാരo 2017 ൽ ഒരടിയന്തിര
നിയമ കൽപനയിലൂടെ റദ്ദു ചെയ്ത ആളാണ് തവനൂരിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥിയെന്നും കേരളത്തെ മദ്യത്തിൽ മുക്കാതിരിക്കാൻ
ഇടതുപക്ഷത്തിനെതിരെ
വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പട്ടു.
മദ്യനിരോധന ജാഥ പ്രവർത്തകർക്കെതിരെ പുറത്തൂർ
ആശുപത്രിപ്പടി, മംഗലം ,ആശാൻ പടി എന്നിവിടങ്ങളിൽ
വെച്ച് നടന്ന ആക്രമണശ്രമം
എൽ.ഡി.എഫ് പരാജയത്തെ
ഭയക്കുകയാണെന്നും കുറ്റപ്പെടുത്തി. തലക്കാട് പുല്ലൂരിൽ നടന്ന
സമാപന സമ്മേളനം
മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്
മജീദ് മാടമ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ
സെക്രട്ടറി ഡോ: വിൻസൻ്റ് മാളിയേക്കൽ
മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കോഡിനേറ്റർ പ്രൊഫ. ടി എം രവീന്ദ്രൻ , മഹിളാ വേദി സംസ്ഥാന അധ്യക്ഷൻ പ്രൊഫ. ഒ.ജെ.ചിന്നമ്മ , ജനറൽ സെക്രട്ടറി ഇയ്യച്ചേരി പത്മിനി, ജില്ലാ
സെക്രട്ടറി പി.വി.ഉദയകുമാർ, ജില്ലാ ഭാരവാഹികളായ ഉമർ മഞ്ചേരി, റസാക്ക്
കൊണ്ടോട്ടി , സി.സുനിത,ആമിന പട്ടർ കടവ്, താലൂക്ക് മഹിളാ വിഭാഗം ചെയർപേഴ്സൺ ടി.വി റംഷീദ , ഫൈസൽ ബാബു പുല്ലൂർ, ഹമിദ് കട്ടച്ചിറ, മുബാറക്ക് പുല്ലൂർ എന്നിവർ പ്രസംഗിച്ചു
Leave a Reply