ചെമ്മാട് :- മുൻ വിധികളെ അടിസ്ഥാനമാക്കി സ്വീകരിക്കേണ്ടതല്ല അക്യുപങ്ചർ ചികിത്സ എന്നും ഏറ്റവും പൗരാണികവും അതിലുപരി ഫലപ്രദവുമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് അക്യുപങ്ചർ ചികിത്സ എന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പി. നൗഷാദ് അലി പറഞ്ഞു. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ 19-ാമത് ആൽഫ ബാച്ചിന്റെ ബിരുദദാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാന സമ്മേളനം 2026 ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. അക്കാദമി അഡ്മിനിസ്ട്രേറ്റർ അക്യു.പ്രാക്ടീഷണർ പി. എച്ച് . സുബൈർ സ്വാഗതം ആശംസിച്ചു. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ പ്രവർത്തനഫലമായി സർക്കാർ തലത്തിൽ ഒരു കൗൺസിൽ രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്ന് സ്വാഗതപ്രസംഗകൻ അറിയിച്ചു.

കേരളത്തിന് പുതിയൊരു സംസ്ക്കാരം പഠിപ്പിച്ചുകൊണ്ടാണ് ഓരോ വർഷവും അക്യുഷ് അക്യുപങ്ചർ അക്കാദമി കോൺവൊക്കേഷൻ നടത്തുന്നത്.. ആരോഗ്യരംഗത്തെ ശക്തമായ പ്രതിപക്ഷമായി അക്യുഷ്യൻസ് ഇതിനോടകം മാറി എന്ന് അധ്യക്ഷപ്രഭാഷണത്തിൽ അക്കാദമിയുടെ വൈസ് പ്രിൻസിപ്പൽ അക്യു. മാസ്റ്റർ. സയ്യിദ് അക്രം പറഞ്ഞു..
ലോകത്താർക്കും നിഷേധിക്കാൻ കഴിയാത്ത പുരാതന ശാസ്ത്രശാഖയാണ് അക്യുപങ്ചർ.. ഈ ചികിത്സക്ക് ലോകത്തിന്റെ നെറുകയിൽ ഒരിടം എന്നുമുണ്ട്. ചൂഷണമില്ലാത്ത ഈ വ്യവസ്ഥിതി എന്നും നിലനിൽക്കണം. സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ഇടം അക്യുപങ്ചർ ചികിത്സക്ക് ഉണ്ടാവേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്യുഷ് അക്യുപങ്ചര്‍  അക്കാദമി ഡയറക്റ്റര്‍  ഷുഹൈബ് റിയാലു സന്നദ് ദാനം നിര്‍വ്വഹിക്കുകയും, ബിരുദധാരികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

കേരളക്കരക്കുള്ള സമ്മാനമാണ് ഈ അക്യുഷ്യൻസ് എന്നും, അനാവശ്യ ഭയപ്പെടുത്തലിലൂടെ ജനങ്ങളെ എന്തിലേക്കോ നയിക്കുന്നതിന്റെ മുന്നോടിയാണ് ഇപ്പോൾ നടന്നു വരുന്ന സെൽഫ് ലോക്ഡോൺ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീഷണികളെ കൂസാതെ സധൈര്യം മുന്നോട്ട് പോയിരുന്ന ധീരനായിരുന്നു ഫാദർ ഓഫ് ഇന്ത്യൻ അക്യുപങ്ചർ എന്നറിയപ്പെടുന്ന ഡോ. ഫസലുറഹ്‌മാൻ. അദ്ദേഹത്തിന്റെ അനുഭവം തന്നെയാണ് പിന്നീട് വന്ന അക്യുപങ്ചറിസ്റ്റുകൾക്കും ഉള്ളത് എന്നതിൽ തർക്കമില്ല. ധർമ്മിക ബോധ്യത്തോടെ കടമകൾ നിർവ്വഹിച്ചു മുന്നോട്ട് പോകണമെന്നും അക്യു. മാസ്റ്റർ. ഷുഹൈബ് റിയാലു പറഞ്ഞു.
പുതിയ ചികിത്സകർക്കുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
തിരൂർ എസ് എസ് എം പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ. പി. ഐ. മുഖ്യപ്രഭാഷണം നടത്തി ..പ്രോഗ്രാം കൺവീനർ അക്യു. മാസ്റ്റർ. സുധീർ സുബൈർ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള 165 വിദ്യാര്‍ത്ഥികളും, കേരളത്തിന് പുറത്ത് നിന്നുള്ള 65 വിദ്യാർത്ഥികളുമാണ് പത്തൊമ്പതാമത് ആൽഫ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങിയത്.

Leave a Reply

Your email address will not be published.