തിരൂർ : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദി ത്തം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാജ്യ വ്യാപകമായി വിമൻ ഇന്ത്യ മൂവ് മെന്റ് ഒക്ടോബർ രണ്ടു മുതൽ ഡിസംബർ രണ്ട് വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ വായ മൂടി കെട്ടി നിശബ്ദത പ്രതിഷേധം സംഘടിപ്പിച്ചു. പ്രധിഷേധ കൂട്ടായ്മ വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ല കമ്മിറ്റി അംഗം നാസിയ ടീച്ചർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഭാഗം ആണ് സ്ത്രീകൾ. സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ശബ്‌ദിച്ചു കൊണ്ടിരിക്കുമ്പോഴും ഓരോ ദിനവും സ്ത്രീകൾക്ക് നേരെയുള്ള, പീഡനങ്ങളും, അക്രമങ്ങളും, ബലാത്സഗങ്ങളും വർദ്ധിച്ചു വരുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ തലങ്ങളിൽ പോലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പോലും സുരക്ഷിതമെല്ല എന്നാണ് അടുത്തയിടെപോലും കാണാൻ കഴിഞ്ഞ വാർത്തകളും.ഇതിനു ഒരു പരിഹാരം സർക്കാർ കണ്ടെത്തണമെന്നും അതിനു വേണ്ടിയാണ് വിമൻ ഇന്ത്യ പ്രവർത്തകർ ഇന്ന് തെരുവിൽ ഇറങ്ങിയിട്ടുള്ളതന്നും ഉത്ഘാടന പ്രസംഗത്തിൽ നാസിയ ടീച്ചർ പറഞ്ഞു.ഒരു സ്ത്രീക്ക് അർദ്ധ രാത്രിയിൽ തെരുവിലൂടെ സ്വാതന്ത്ര്യമായി നടക്കാൻ സാധിക്കുന്ന ദിവസമാണ് ഇന്ത്യ ഇന്ത്യ സ്വാതന്ത്ര്യം നേടി എന്ന് പറയാൻസാധിക്കുകയൊള്ളു എന്ന് നാസിയ ടീച്ചർ കൂട്ടിച്ചേർത്തു.വിമൻ ഇന്ത്യ തിരൂർ മണ്ഡലം പ്രസിഡണ്ട്‌ റാനിയ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രെട്ടറി റിഷാന സ്വാഗതവും, അതവനാട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിനൂബിയ നന്ദിയും പറഞ്ഞു.സക്കീന തിരൂർ, ഹഫ്‌സത് തിരുനാവായ, രഹിയാനത്ത് പുത്തനത്താണി എന്നിവർ നേതൃത്വം നൽകി നൽകി.

Leave a Reply

Your email address will not be published.