കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വനിതകള്‍ സദാ ശ്രദ്ധിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച ജെനറേറ്റീവ് എഐ കോണ്‍ക്ലവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ശ്വവത്കരണത്തില്‍ നിന്നും മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുകയാണെന്നും കോണ്‍ക്ലേവില്‍ നടന്ന ‘സാങ്കേതികവിദ്യയില്‍ പുതിയ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നതില്‍ ജെന്‍ എഐയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫ. ഡോ. എലിസബത്ത് ഷേര്‍ളി, ഐബിഎം മാനേജിംഗ് പാര്‍ട്ണര്‍ ആന്‍ഡ് ക്ലയിന്‍റ് ഇനോവേഷന്‍...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
കുഞ്ഞുകൈകള്‍ എറിഞ്ഞുലക്ഷം വിത്തുപന്തുകള്‍
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അങ്കണവാടികളിലും തയ്യാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകള്‍, കുഞ്ഞുകൈകള്‍ ഭൂമിയിലേക്ക് എറിഞ്ഞു. ജില്ലാതല ഉദ്ഘാടനം പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് അംഗം ബാബു തോമസ്, കെ.എഫ്.ആര്‍.ഐ. ഔഷധ...
വടക്കൻ കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം, കേരള തീരത്തും, തമിഴ്‌നാട്...
കനത്ത മഴയ്ക്കിടെ 60 പേരെ കാണാതായി
കനത്ത മഴയ്ക്കിടെ നേപ്പാളിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രണ്ടു ബസുകൾ നദിയിലേക്ക് വീണ് ഒഴുക്കിൽപെട്ടു. ബസിൽ ഡ്രൈവർമാരടക്കം 63 പേരുണ്ടായിരുന്നെന്നാണ് വിവരം. മൂന്നുപേർ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30നാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്നാണ് വിവരം.സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ – ആശ്രിത് ഹൈവേയില്‍നിന്നാണ് ബസുകള്‍ തൃശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍...
അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില്‍ കാണിച്ച് ജെന്‍ എഐ പ്രദര്‍ശനം
സമീപഭാവിയില്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതം എങ്ങിനെ നിര്‍മ്മിതബുദ്ധിയിലധിഷ്ഠിതമാകും എന്ന നേര്‍ക്കാഴ്ച നല്‍കുന്നതാണ് കൊച്ചിയില്‍ നടക്കുന്ന കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനം. ചരക്ക് നീക്കം മുതല്‍ റിക്രൂട്ട്മന്‍റ് വരെ, കായികമേഖല മുതല്‍ അതിഥിത്തൊഴിലാളികള്‍ വരെ ഇങ്ങനെ സമസ്തമേഖലകളെയും തൊട്ടു കൊണ്ടാണ് മാറ്റത്തിന്‍റെ സാങ്കേതികവിദ്യയുടെ വരവ്. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ജെന്‍ എഐ കോണ്‍ക്ലേവിന്‍റെ പ്രദര്‍ശനം തുടങ്ങുന്ന സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുള്ളത് ഒരു ടേബിള്‍ ടെന്നീസാണ്....
മുസ്‌ലിം സ്ത്രീകൾക്കും ജീവനാംശത്തിന് അർഹത
ന്യൂഡൽഹി ∙ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീpppക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആർപിസിയിലെ 125–ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ ഒരു മുസ്‌ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതിവിധി. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള...
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നു, വില 7800 രൂപയും,നഷ്ടം, ചിലവ് ഇനത്തിൽ 25000 രൂപയും പലിശയും നൽകുവാൻ വിധി.
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഗാന്ധിമതി അപ്ളയൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകരുകയായിരുന്നു. സമീപത്ത് ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു....
കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം-സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു
ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്‌നേഹോപഹാരം...
ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ കേസ്
കൊച്ചി∙ നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൽപ്പറ്റ: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കാറിന് തീപിടിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.മലപ്പുറം സ്വദേശികളായ 2 പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.









