Category: പ്രാദേശികം

Post
സിവില്‍ സര്‍വീസ് കോഴ്‌സ്

സിവില്‍ സര്‍വീസ് കോഴ്‌സ്

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ ആളൂര്‍ ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ ഏഴിന് ക്ലാസുകള്‍ തുടങ്ങും. http://kscsa.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281098874.

Post
വീടിനുള്ളിൽ കരിമൂർഖൻ

വീടിനുള്ളിൽ കരിമൂർഖൻ

വടക്കാഞ്ചേരി : ബ്രാഹ്മണസഭ റോഡിൽ കെ എസ് ആർ ടി സി റിട്ട . ജീവനക്കാരൻ കൊടുവായൂർ മംത്തിൽ വിശ്വനാഥൻ്റെ വീടിനകത്ത് കയറി കൂടിയ കരിമൂർഖൻ വീട്ടുകാരെ മണിക്കൂറുകളോളം ഭയപ്പാടിലാക്കി . വിവരമറിഞ്ഞു അയൽവാസികളായ വേണുഗോപാൽ തുടങ്ങിയവർ എത്തിവനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചു . വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി ചാക്കിലാക്കിയപ്പോഴാണ് വീട്ടുകാർക്കു ആശ്വാസമായത് . പാമ്പിനെ കൊണ്ടുപോയിവനത്തിൽ തുറന്നുവിട്ടു .

Post
ഇ.പി.എഫ്. അദാലത്ത് 27-ന് തൃശൂരിൽ

ഇ.പി.എഫ്. അദാലത്ത് 27-ന് തൃശൂരിൽ

തൃശൂർ: ഇ . പി. എഫ്. തൃശ്ശൂർ ജില്ലാ ഓഫീസും ഇ. എസ്. ഐ. കോർപ്പറേഷൻ തൃശ്ശൂർ റീജണൽ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ- പരാതി പരിഹാര അദാലത്ത് 27 നടക്കും തൃശൂർ അശ്വിനി ജംഗ്ഷനിലെ അശ്വിനി ഹോസ്പിറ്റലിന്റെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി 10 ന് ആരംഭിക്കും. അദാലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശക്തൻ തമ്പുരാൻ നഗറിലെ പി . എഫ് . ഓഫീസുമായി ബന്ധപ്പെടണം . do.thrissur@epfindia.gov.in എന്ന ഇമെയിൽ വഴിയും രജിസ്റ്റർ ചെയ്യാം....

Post
പള്ളി തർക്കം: മുഖം തിരിച്ച് പോലീസ്

പള്ളി തർക്കം: മുഖം തിരിച്ച് പോലീസ്

കോതമംഗലം: പുളിന്താനം യാക്കോബായ പള്ളിയിൽ കോടതി പ്രകാരം അധികാരം സ്ഥാപിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗവും പ്രതിരോധം തീർത്ത് യാക്കോബായ വിഭാഗവും അണിനിരന്നതോടെ പോത്താനിക്കാട് മുൾമുനയിൽ ആയി. പോത്താനിക്കാട് പുളിന്താനം പള്ളിയിലാണ് ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്.കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുളിന്താനം സെൻറ് ജോൺസ് ബസ്ഫകെ യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരികെപ്പോയി. സ്ഥലത്ത് പൊലീസിന്റേയും, തഹസിൽദാരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. ഇതിനുമുൻപും ഓർത്തഡോക്സ്...

Post
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

തൃശൂർ: ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.ട്രെയിനിന്‍റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

Post
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ച സൗജന്യ ബസ് യാത്രയ്ക്ക് കെഎസ്ആർടിസി ബസ് എത്തുന്നു. തൃപ്രങ്ങോട് ഭരണസമിതി ട്രാസ്പോർട്ട് മന്ത്രി കെ.ബി.ഗണേശ് കുമാറിനെ നേരിട്ടു കണ്ട് നടത്തിയ അഭ്യർഥന പ്രകാരമാണ് ബസ് അനുവദിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കായി 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. ഗ്രാമവണ്ടിയെന്ന പേരിലായിരിക്കും സർവീസ്...

Post
ചുഴലിക്കാറ്റിൽ14 വീടുകൾക്ക് നാശനഷ്ടം

ചുഴലിക്കാറ്റിൽ14 വീടുകൾക്ക് നാശനഷ്ടം

ആലുവ താലൂക്ക് ചെങ്ങമനാട് വില്ലേജ്, നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് ഇന്ന് ഉച്ചക്കുണ്ടായ ചുഴലിക്കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 1 ജോയി ടി.വി തച്ചപ്പിള്ളി2 ജോയി കാഞ്ഞൂക്കാരൻ3 പോളച്ചൻകരുമത്തി4 ജോയി എം.ടി മേനാച്ചേരി 5ജോഷി എം.ടി മേനാച്ചേരി6 ജോസഫ് ജോണി കാഞ്ഞൂക്കാരൻ7 ബേബി കെ. ഒ കുറിയേടൻ8 ജേക്കബ്ബ് കെ.സി കാഞ്ഞൂക്കാരൻ9 സാജിത കുഞ്ഞു മുഹമ്മദ് മുല്ലശ്ശേരി10 അച്ചുതൻ പറയൻ കുട്ടി11 അബദുൾ കരിം മുല്ലശ്ശേരി12 അൻസൽ മുല്ലശ13 വിടി ഫ്രാൻസിസ് വലിയ മരത്തിങ്കൽ14 പി.കെ ജോസ്...

Post
മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി ജില്ലാ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയങ്ങൾ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. സ്‌ക്വാഡ് ലീഡർ രാജൻ പത്തൂർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷൻ, ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ, ക്ലർക്ക് ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അറിയിച്ചു.

Post
എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് അഡ്മിഷന്‍

എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് അഡ്മിഷന്‍

അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ admission.uoc.in എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജില്‍ നേരിട്ട് അപേക്ഷിയ്ക്കണം. ഫോണ്‍: 8547005029, 9495069307.

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ചിറ്റാട്ടുകര കിഴക്കേത്തല മുതല്‍ താമരപ്പിള്ളി വരെയുള്ള റോഡിന്റെ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ചൊവ്വ) ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ അറിയിച്ചു.