Category: പ്രാദേശികം

Post
പൊന്നാനിയില്‍ കടലാക്രമണം

പൊന്നാനിയില്‍ കടലാക്രമണം

80വീടുകളിൽ വെള്ളം കയറി:5വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍ പൊന്നാനി താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും, പാലപ്പെട്ടി വെളിയങ്കോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍.ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി, മരയ്ക്കാരകത്ത് സൈഫു, ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ, വടക്കെപുറത്ത് ഹലീമ , കറുപ്പന്‍വീട്ടില്‍ സുലൈമാന്‍, കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍, ചുള്ളിന്റെ ഹസ്സന്‍...

Post
കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു

കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു

കോട്ടയം∙ കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ഉണ്ടായ കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. ബൈക്ക് യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീണു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി.

Post
യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

കൊച്ചി∙ പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിcയാണ് (29) മരിച്ചത്. ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി വിവരമുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മക്കൾ: ആദി, ആദവ്.

Post
അസഹിഷ്ണുതക്കെതിരെ ഇന്ത്യ സെമിനാറിന് – നാളെ തുടക്കം.

അസഹിഷ്ണുതക്കെതിരെ ഇന്ത്യ സെമിനാറിന് – നാളെ തുടക്കം.

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല മുഹമ്മദ് അബ്ദുറഹിമാ ൻ ചെയർഫോർ സെക്യുലർ സ്റ്റഡീ സിന്റെ നേതൃത്വത്തിൽ അസഹിഷ്ണുതക്കെതിരെ ഇന്ത്യ എന്ന ദേശീയ സെമിനാറിന് നാളെ തുടക്ക മാവുമെന്ന് ഭാരവാഹികൾ വാർ ത്താ സമ്മേളനത്തിൽ വൃക്തമാ ക്കി.കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഉച്ചയ് ക്ക് 2- 30നാണ് സെമിനാർ ആരംഭി ക്കുന്നത്.മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ തുഷാർ ഗാ ന്ധി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസ് ലർ ഡോ. എം.കെ ജയരാജ് ആ...

Post
300 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി

300 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി

വിതരണത്തിനായി എത്തിച്ച 300 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി.ചെമ്മാട് മാനിപ്പാടം റോഡ് കണ്ടംപറമ്പിൽ മജീദിനെ (52) യാണ് പിടികൂടിയത്.താനൂർ ഡി വൈ എസ് പി വി വി ബെന്നിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ, എസ് ഐ, ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post
യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

പരപ്പനങ്ങാടി:ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇൻ്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ടൂർണമെൻ്റിൽ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീർ മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ശഹീർഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി. ഗ്വാളിയാറിൽ വച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് ശഹീർ തൻ്റെ നേട്ടം കൈവരിച്ചത്.ശഹീറിൻ്റ് കോച്ചും സ്പെഷ്യൽ എഡ്യൂകേറ്റർ മായ മുഹമ്മദ് അജ് വദ്ൻ്റെ...

Post
വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം

വയോജനങ്ങള്‍ക്ക് മക്കള്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടിലായ അമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ തയാറാകാത്തതും, ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ള വീടുകളില്‍ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കമ്മിഷന് മുന്നില്‍ വരുന്നുണ്ട്. അഭ്യസ്തവിദ്യരും നല്ല ജോലിയില്‍ ഇരിക്കുന്ന മക്കള്‍ പോലും സ്വന്തം അമ്മമാരെ നോക്കുന്നതില്‍ വിമുഖതയും കണക്കു പറച്ചിലും...

Post
വൈദ്യുതി സുരക്ഷാ വാരാചരണംജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

വൈദ്യുതി സുരക്ഷാ വാരാചരണംജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. സേഫ്റ്റി സ്റ്റാര്‍ട്ട് ഫ്രം സ്‌കൂള്‍ എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാ മുദ്രാവാക്യം. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പ്ലാനിംഗ് ബോര്‍ഡ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍- ഇന്‍ചാര്‍ജ് കെ.സി ദീപ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. എറണാകുളം സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് ജയശ്രീ ദിവാകരന്‍, പെരുമ്പാവൂര്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എ പ്രദീപ്, തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍...

Post
ഫാഷൻ ഷോയുമായി GHSS പുതുപ്പറമ്പ്

ഫാഷൻ ഷോയുമായി GHSS പുതുപ്പറമ്പ്

പുതുപ്പറമ്പ് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. അതിൽ ഫാഷൻ ഷോ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ഓരോ ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങളെ ജനങ്ങളെയും കുട്ടികളെയും മനസ്സിലാക്കുന്ന രീതിയിൽ ആയിരുന്നു ഫാഷൻ ഷോ അരങ്ങേറിയത്. ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെ ” THE DRUG RAMP WALK” എന്ന പേരിൽ നടത്തിയ ഫാഷൻ ഷോയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ വിജയലക്ഷ്മി വി, അധ്യാപകരായ രതീഷ്...

Post
ലഹരിവിരുദ്ധദിനാഘോഷം

ലഹരിവിരുദ്ധദിനാഘോഷം

ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ദിനാഘോഷം പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി വിരുദ്ധ പാര്‍ലമെന്റ് നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ലഹരി വിരുദ്ധ പോസ്റ്റര്‍ ഐശ്വര്യ ഡോംഗ്രേ പ്രസിദ്ധീകരിച്ചു. ‘വിദ്യാര്‍ത്ഥികളില്‍ നല്ല നാളേയ്ക്കായി ലഹരിയോട് നോ പറയാം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി....